കല്യാൺ സിൽക്‌സ് ഫാസ്റ്റ് ഫാഷൻ ബ്രാൻഡ് ഫാസ്‌യോ ഷോറൂം പാലക്കാട് ആരംഭിച്ചു

Published : Aug 23, 2024, 06:08 PM IST
കല്യാൺ സിൽക്‌സ് ഫാസ്റ്റ് ഫാഷൻ ബ്രാൻഡ് ഫാസ്‌യോ ഷോറൂം പാലക്കാട് ആരംഭിച്ചു

Synopsis

പുരുഷന്മാർക്കും, സ്ത്രീകൾക്കും, കുട്ടികൾക്കും വേണ്ടി 49 രൂപ മുതൽ 999 രൂപ വരെയുള്ള അന്താരാഷ്ട്ര നിലവാരമുള്ള വാല്യൂ ഫാഷൻ ട്രെൻഡ് സെറ്റർ വസ്ത്രങ്ങളുടെ വലിയ കളക്ഷനുമായാണ് ഫാസ്‌യോ പാലക്കാട് എത്തിയിരിക്കുന്നത്. 

വസ്ത്ര വ്യാപാര രംഗത്ത് ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള കല്യാൺ സിൽക്സിന്റെ ഫാസ്റ്റ് ഫാഷൻ ബ്രാൻഡായ ഫാസ്‌യോ ഷോറൂം പാലക്കാട് സ്റ്റേഡിയം ബൈപാസ് റോഡിൽ തുറന്നു. കല്യാൺ സിൽക്‌സ് ഗ്രൂപ്പ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ ഉദ്‌ഘാടനം നിർവഹിച്ചു.

പുരുഷന്മാർക്കും, സ്ത്രീകൾക്കും, കുട്ടികൾക്കും വേണ്ടി 49 രൂപ മുതൽ 999 രൂപ വരെയുള്ള അന്താരാഷ്ട്ര നിലവാരമുള്ള വാല്യൂ ഫാഷൻ ട്രെൻഡ് സെറ്റർ വസ്ത്രങ്ങളുടെ വലിയ കളക്ഷനുമായാണ് ഫാസ്‌യോ പാലക്കാട് എത്തിയിരിക്കുന്നത്. 

ആഗോള നിലവാരമുള്ള ഷോറൂം സൗഹൃദപരവും സൗകര്യപ്രദവുമായ ഷോപ്പിംഗ് അന്തരീക്ഷം ഉറപ്പുവരുത്തുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. കേരളത്തിൽ മാത്രം അഞ്ചു വർഷം കൊണ്ട് അറുപതു ഫാസ്‌യോ ഷോറൂമുകൾ തുറക്കാൻ പദ്ധതിയിട്ടിരിക്കുന്ന 'ഫാസ്‌യോ' വൈകാതെ ലോക വിപണിയിലേക്കും പ്രവേശിക്കും. ആഗസ്റ്റ് 31 ന് കൊല്ലം പോളയത്തോടും, സെപ്റ്റംബർ 5 ന് ആലപ്പുഴ ഹോസ്പിറ്റൽ ജംഗ്ഷനിലും ഫാസ്‌യോ ഷോറൂമുകൾ തുറക്കും. തൃശ്ശൂർ കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ ഫാസ്‌യോ ആരംഭിച്ച ഷോറൂമുകൾ ഇതിനോടകം തന്നെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഷോപ്പിംഗ് ഡെസ്റ്റിനേഷൻ ആയി മാറിയിട്ടുണ്ട്. 

ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്ന ഫാഷൻ വസ്ത്രങ്ങൾ താങ്ങാനാവുന്ന വിലനിലവാരത്തിൽ നൽകുക, ഇതിൽ പുതുമയും ഗുണനിലവാരവും സംയോജിപ്പിക്കുക, സീസണുകൾ പരിഗണിക്കാതെ ഏത് സമയത്തും ഉൽപ്പന്ന ശ്രേണിയിൽ പുതുമ നിലനിർത്തുക, ഏറ്റവും കുറഞ്ഞ ഇടവേളകളിൽ പുതിയ വസ്ത്ര ശ്രേണി എത്തിക്കുക എന്നിവയാണ് ഫാസ്‌യോ മുന്നോട്ടു വയ്ക്കുന്ന ബിസിനസ് തത്വം. ഉപഭോക്താക്കൾക്ക് ഏറ്റവും സൗകര്യപ്രദമായ നിരവധി സാങ്കേതിക സംവിധാനങ്ങൾ മറ്റു ഫാസ്റ്റ് ഫാഷൻ ബ്രാൻഡുകളിൽ നിന്ന് ഫാസ്‌യോ ഷോറൂമുകളെ വേറിട്ട് നിർത്തുന്നുണ്ട്. ഒരു നൂറ്റാണ്ടിലേറെയായി വസ്ത്രവ്യാപാര രംഗത്ത് കല്യാൺ സിൽക്‌സ് ജനങ്ങൾക്കിടയിൽ നേടിയെടുത്ത വിശ്വാസം ഫാസ്‌യോ കൂടുതൽ ദൃഢമാക്കും എന്ന് ഗ്രൂപ്പ് ചെയർമാൻ ടി.എസ് പട്ടാഭിരാമൻ പറഞ്ഞു.

ഉദ്‌ഘാടന ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികളോടൊപ്പം കല്യാൺ സിൽക്‌സ് - ഫാസ്‌യോ ഡയറക്ടർമാരായ പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ, കല്യാൺ ഹൈപ്പർമാർക്കറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ വർദ്ധിനി പ്രകാശ്, മധുമതി മഹേഷ്, കെ.എം. പരമേശ്വരൻ (കെ.എം.പി കൺസ്ട്രക്ഷൻസ്), കൗൺസിലർ അനുപമ തുടങ്ങിയവർ പങ്കെടുത്തു.
 

PREV
Read more Articles on
click me!

Recommended Stories

വായ്പ എടുത്തിട്ടുണ്ടോ? പലിശ കുറച്ച് എസ്ബിഐ; ഇഎംഐയുടെ ഭാരം കുറയും
ബാങ്ക് ഇടപാടുകള്‍ ഇനി സുതാര്യം: സര്‍വീസ് ചാര്‍ജുകള്‍ ഏകീകരിക്കുന്നു, ആര്‍.ബി.ഐ.യുടെ ഇടപെടല്‍