മൂന്ന് വർഷത്തേക്ക് നിക്ഷേപിക്കാൻ റെഡിയാണോ? ഈ 6 ബാങ്കുകൾ നൽകുന്നത് ഉയർന്ന പലിശ

Published : Feb 17, 2025, 06:16 PM IST
മൂന്ന് വർഷത്തേക്ക് നിക്ഷേപിക്കാൻ റെഡിയാണോ? ഈ 6 ബാങ്കുകൾ നൽകുന്നത് ഉയർന്ന പലിശ

Synopsis

ഉയർന്ന പലിശയിൽ നിക്ഷേപിക്കാമെങ്കിലും സ്ഥിരനിക്ഷേപങ്ങളുടെ പലിശയ്ക്ക് നികുതി നൽകേണ്ടതുണ്ടെന്ന് ഓർമ്മിക്കണം. 

മുംബൈ: അഞ്ച് വർഷങ്ങൾക്ക് ശേഷം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 25 ബേസിസ് കുറച്ചിരുന്നു. എന്നാൽ രാജ്യത്തെ പ്രമുഖ ബാങ്കുകളൊന്നുംതന്നെ ഇതുവരെ പലിശ നിരക്കിൽ വലിയ കുറവൊന്നും വരുത്തിയിട്ടില്ല. താമസിയാതെ ബാങ്കുകൾ പലിശ നിരക്ക് കുറച്ചു തുടങ്ങും. അതിനാൽ ബാങ്കുകൾ പലിശ നിരക്ക് കുറയ്ക്കുന്നതിന് മുമ്പ് നിക്ഷേപം നടത്തുന്നതായിരിക്കും ഉചിതം. സാധാരണഗതിയിൽ, ബാങ്കുകൾ അവരുടെ ദീർഘകാല സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയും ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങൾക്ക് കുറഞ്ഞ പലിശയുമാണ് നൽകുന്നത്. 

രാജ്യത്തെ ബാങ്കുകളുടെ മുന്ന വർഷത്തെ സ്തിര നക്ഷേപ പലിശ നിരക്കുകൾ പരിശോധിക്കാം 

എച്ച്‌ഡിഎഫ്‌സി ബാങ്ക്:  രാജ്യത്തെ ഏറ്വും വലിയ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സി മൂന്ന് വർഷത്തെ സ്ഥിര നിക്ഷേപത്തിന് 7 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനവും പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 

ഐസിഐസിഐ ബാങ്ക്: മൂന്ന് വർഷത്തെ സ്ഥിര നിക്ഷേപത്തിന് ഐസിഐസിഐ ബാങ്ക് സാധാരണ പൗരന്മാർക്ക് 7 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു.

കൊട്ടക് മഹീന്ദ്ര ബാങ്ക്:  വർഷത്തെ സ്ഥിര നിക്ഷേപത്തിന് കൊട്ടക് മഹീന്ദ്ര ബാങ്ക് സാധാരണ പൗരന്മാർക്ക് 7 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.6 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു.

ഫെഡറൽ ബാങ്ക്:  മൂന്ന് വർഷത്തെ സ്ഥിര നിക്ഷേപത്തിന് ഫെഡറൽ ബാങ്ക് സാധാരണ പൗരന്മാർക്ക്  7.1 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.6 ശതമാനവും പലിശയും വാഗ്ദാനം ചെയ്യുന്നു.

ബാങ്ക് ഓഫ് ബറോഡ: മൂന്ന് വർഷത്തെ നിക്ഷേപത്തിന്  ബാങ്ക് ഓഫ് ബറോഡ സാധാരണ നിക്ഷേപകർക്ക് 7.15 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.65 ശതമാനവും പലിശയും വാഗ്ദാനം ചെയ്യുന്നു.

പഞ്ചാബ് നാഷണൽ ബാങ്ക്:  മൂന്ന് വർഷത്തെ നിക്ഷേപത്തിന്  പഞ്ചാബ് നാഷണൽ ബാങ്ക് സാധാരണ നിക്ഷേപകർക്ക് 7 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനവും പലിശയും വാഗ്ദാനം ചെയ്യുന്നു.

ഉയർന്ന പലിശയിൽ നിക്ഷേപിക്കാമെങ്കിലും സ്ഥിരനിക്ഷേപങ്ങളുടെ പലിശയ്ക്ക് നികുതി നൽകേണ്ടതുണ്ടെന്ന് ഓർമ്മിക്കണം. 

PREV
Read more Articles on
click me!

Recommended Stories

ബാങ്ക് ഇടപാടുകള്‍ ഇനി സുതാര്യം: സര്‍വീസ് ചാര്‍ജുകള്‍ ഏകീകരിക്കുന്നു, ആര്‍.ബി.ഐ.യുടെ ഇടപെടല്‍
'വായു മലിനീകരണം കുറയ്ക്കണം', യുപിക്കും ഹരിയാനയ്ക്കും 5000 കോടി ധനസഹായം നൽകി ലോകബാങ്ക്