
അടിയന്തരമായി പണം ആവശ്യം വരുമ്പോഴായിരിക്കും വായ്പയെ കുറിച്ച് ചിന്തിക്കു ഇങ്ങനെ വായ്പ എടുക്കാൻ എത്തുമ്പോഴായിരിക്കും ക്രെഡിറ്റ് സ്കോറിനെ കുറിച്ചും മനസ്സിലാക്കുക. ഇനി ക്രെഡിറ്റ് സ്കോര്ർ കുറവാണെങ്കിൽ എങ്ങനെ വായ്പ ലഭിക്കും? മോശം ക്രെഡിറ്റ് സ്കോർ ആണെങ്കിലും അടിയന്തര വായ്പ ലഭിക്കുന്നതിന് നിരവധി മാർഗങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് പരിശോധിക്കാം.
അടിയന്തര വായ്പ നേടാൻ ഏതൊക്കെ ഘട്ടങ്ങളിലൂടെ കടന്നുപോകണം
മികച്ച് വായ്പ ദാതാവിനെ കണ്ടെത്തുക
മോശം ക്രെഡിറ്റ് സ്കോർ ആണെങ്കിലും വായ്പ നൽകുന്ന നിരവധി വായ്പാ ദാതാക്കൾ ഉണ്ട്. ഇവരെ താരതമ്യം ചെയ്യുക. അതായത്, പലിശ നിരക്ക്, കാലാവധി, ലോണ്‍ തുക എന്നിവ പരിശോധിക്കുക. ഇതിൽ നിന്നും നിങ്ങളുടെ പ്ലാനിന് അനുയോജ്യമായത് തെരഞ്ഞെടുക്കുക.
യോഗ്യതകൾ മനസ്സിലാക്കുക
വായ്പ ലഭിക്കാനുള്ള യോഗ്യതകൾ ഓരോ വായ്പാ ദാതാവിനെ അനുസരിച്ച് വ്യത്യാസപ്പെടും. വരുമാനം, ഉടമസ്ഥതയിലുള്ള ആസ്തികൾ, ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകൾ എന്നിവ പോലുള്ള മറ്റ് ഘടകങ്ങളെ അടിസ്ഥാനമാക്കി അടിയന്തര വായ്പ നൽകുന്നവരെ കണ്ടെത്തുക.
ആവശ്യമായ രേഖകൾ:
വായ്പയ്ക്ക അപേക്ഷിക്കുമ്പോൾ തിരിച്ചറിയൽ രേഖ, വരുമാനത്തിൻ്റെ തെളിവ്, വിലാസത്തിൻ്റെ തെളിവ് എന്നിവ ഉൾപ്പെടുന്ന അവശ്യ രേഖകൾ തയ്യാറാക്കി വയ്ക്കുക.ഇതുവഴി വേഗത്തിലും സുഗമമായും ലോണ്‍ അപേക്ഷ പ്രോസസ്സ് ചെയ്യാൻ കഴിയും.
അപേക്ഷ സമർപ്പിക്കുക: ഏത് ബാങ്കിൽ നിന്നാണോ വായ്പ വേണ്ടത്, അവിടെ ഓണ്‍ലൈനായോ ഓഫ് ലൈനായോ അപേക്ഷ സമർപ്പിക്കാം.
ലോണ്‍ വിതരണം: ബാങ്ക് വായ്പ അപേക്ഷ അംഗീകരിച്ചുകഴിഞ്ഞാൽ, ഫണ്ടുകൾ വിതരണം ചെയ്യും, ഇത് സാധാരണയായി ഏതാനും മണിക്കൂറുകൾ മുതൽ കുറച്ച് ദിവസം വരെ എടുക്കും.