പെൻഷൻ സെക്ടറിലും വിദേശ നിക്ഷേപ പരിധി ഉയർത്തുന്നു, ബിൽ ഉടൻ?

By Web TeamFirst Published Apr 12, 2021, 3:21 PM IST
Highlights

പാർലമെന്റിന്റെ മൺസൂൺ സെഷനിലായിരിക്കും വിദേശ നിക്ഷേപ പരിധി പെൻഷൻ സെക്ടറിലും 74 ശതമാനമാക്കാനുള്ള ബിൽ അവതരിപ്പിക്കുക.

ദില്ലി: പെൻഷൻ സെക്ടറിലും നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 74 ശതമാനമാക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട ബിൽ അടുത്ത പാർലമെന്റ് സെഷനിൽ അവതരിപ്പിച്ചേക്കുമെന്നാണ് വിവരം. കഴിഞ്ഞ മാസം പാർലമെന്റിൽ ഇതുമായി ബന്ധപ്പെട്ട ബില്ലിന് അനുവാദം നൽകിയിരുന്നു.

2015 ലാണ് 1938 ലെ ഇൻഷുറൻസ് ആക്ടിൽ ഭേദഗതി വരുത്തി വിദേശ നിക്ഷേപ പരിധി 49 ശതമാനമാക്കിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഈ സെക്ടറിൽ 26,000 കോടി രൂപയാണ് ഇന്ത്യയിലേക്ക് എത്തിയത്.

പാർലമെന്റിന്റെ മൺസൂൺ സെഷനിലായിരിക്കും വിദേശ നിക്ഷേപ പരിധി പെൻഷൻ സെക്ടറിലും 74 ശതമാനമാക്കാനുള്ള ബിൽ അവതരിപ്പിക്കുക. 49 ശതമാനമാണ് നിലവിലെ പരിധി. 
 

click me!