ആദ്യത്തെ ഐടിആ‍‌‌ർ ഫയലിം​ഗ് ആണോ? എന്തൊക്കെ കയ്യിൽ കരുതണം? എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?

Published : May 06, 2026, 11:39 AM IST
ITR

Synopsis

ഇൻകം ടാക്സ് റിട്ടേൺ (ITR) ഫയൽ ചെയ്യുന്നത് ഇപ്പോൾ എളുപ്പമാണെങ്കിലും, പിഴവുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഐടിആർ ഫയൽ ചെയ്യാൻ ആവശ്യമായ രേഖകൾ, തിരഞ്ഞെടുക്കേണ്ട ഫോമുകൾ, പുതിയതും പഴയതുമായ ടാക്സ് റീജിമുകൾ എന്നിവയെക്കുറിച്ച് നോക്കാം.

ഇൻകം ടാക്സ് റിട്ടേൺ (ITR) ഫയൽ ചെയ്യുന്നത് ഇപ്പോൾ പണ്ടത്തേക്കാൾ എളുപ്പമാണ്. എന്നാൽ ശ്രദ്ധിച്ചാലും രേഖകളിൽ പിഴവുകളോ വിവരങ്ങളിൽ തെറ്റുകളോ വരാനുള്ള സാധ്യത ഇപ്പോഴുമുണ്ട്. ആദ്യമായി ടാക്സ് ഫയൽ ചെയ്യുന്നവരിൽ പല‍ർക്കും ഇപ്പോഴും ഇത് സംബന്ധിച്ച ആശങ്കകളുണ്ട്. ഐടിആറിന് ഫയൽ ചെയ്യുമ്പോൾ ആവശ്യമായി വരുന്ന രേഖകൾ, തെരഞ്ഞെടുക്കേണ്ട ഫോമുകൾ എന്നിവയെക്കുറിച്ച് വ്യക്തമായി അറിയാം.

ഐടിആർ ഫയൽ ചെയ്യാൻ ആവശ്യമായ രേഖകൾ

  • ആധാർ കാർഡ് (പാൻ-ആധാർ ലിങ്ക് ചെയ്തിരിക്കണം)
  • പാൻ കാർഡ്
  • ആന്വൽ ഇൻഫ‍ർമേഷൻ സ്റ്റേറ്റ്മെന്റ് (AIS)
  • ഫോം 16 (ടിഡിഎസ് സർട്ടിഫിക്കറ്റ്) – നിലവിലെ തൊഴിലുടമയും മുൻ തൊഴിലുടമയും നൽകിയതും
  • ഫോം 26 എഎസ് – ടി ഡി എസ് വിവരങ്ങളുടെ സമഗ്ര രേഖ (TRACES വഴി ലഭ്യം)
  • നിക്ഷേപ രേഖകൾ (പി പി എഫ്, ബാങ്ക് ഡിപ്പോസിറ്റുകൾ തുടങ്ങിയവ)
  • ഹോം ലോൺ പലിശയുടെ സർട്ടിഫിക്കറ്റ്
  • ഇൻഷുറൻസ് പ്രീമിയം രസീത്

ആരെല്ലാം ഐടിആർ ഫയൽ ചെയ്യണം?

ഇന്ത്യയിൽ താമസിക്കുന്ന എല്ലാവരും അവരുടെ വരുമാന ഉറവിടങ്ങൾ (ശമ്പളം, ബിസിനസ് ലാഭം, പ്രോപ്പർട്ടി വിൽപ്പന, ക്യാപിറ്റൽ ഗെയിൻസ്, പലിശ, ഡിവിഡന്റ് മുതലായവ) റിപ്പോർട്ട് ചെയ്ത് ഐടിആർ ഫയൽ ചെയ്യേണ്ടതാണ്.

എങ്ങനെ ഫയൽ ചെയ്യാം?

ഐടിആർ ഫയൽ ചെയ്യാൻ ഇൻകം ടാക്സ് ഡിപ്പാർട്മെന്റിന്റെ ഔദ്യോഗിക ഇ-ഫയലിം​ഗ് പോർട്ടൽ സന്ദർശിച്ച് ലോഗിൻ ചെയ്യുക. ആദ്യമായാണെങ്കിൽ പാൻ, ആധാർ തുടങ്ങിയ വിവരങ്ങൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം.

ന്യൂ ടാക്സ് റീജിം vs ഓൾഡ് റീജിം

ഏത് ടാക്സ് റീജിം തിരഞ്ഞെടുക്കണമെന്നത് നിങ്ങളുടെ വരുമാനവും ഡിഡക്ഷനായി കാണിക്കാവുന്ന നിക്ഷേപങ്ങളും ആശ്രയിച്ചിരിക്കുന്നു. ടാക്സ് കാൽക്കുലേറ്റർ ഉപയോഗിക്കുകയോ, ഒരു പ്രൊഫഷണൽ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ ഉപദേശം തേടുകയോ ചെയ്യുന്നത് നല്ലതാണ്. വ്യക്തിഗത ടാക്സ് പേയർമാർക്ക് 2026 ജൂലൈ 31വരെയാണ് ഫയലിം​ഗിനുള്ള അവസാന തീയതി. ഐടിആ‍‌ർ- 3, ഐടിആ‍‌ർ- 4 ഫോമുകൾക്ക് 2026 ഓഗസ്റ്റ് 31 വരെ സമയമുണ്ട്. ഡെഡ്ലൈൻ കഴിഞ്ഞാൽ ഡിസംബർ 31 വരെ ലേറ്റ് ഫയൽ ചെയ്യാം. എന്നാൽ ഇതിനായി 1000 രൂപ മുതൽ 10,000 രൂപ വരെ പിഴയായി നൽകേണ്ടി വരും.

ഏത് ITR ഫോം തിരഞ്ഞെടുക്കണം?

ITR-1: ശമ്പള വരുമാനം + ഒരു ഹൗസ് പ്രോപ്പർട്ടി

ITR-2: ബിസിനസ് വരുമാനം ഇല്ലാത്ത വ്യക്തികൾ / HUF

ITR-3: ബിസിനസ് / പ്രൊഫഷണൽ വരുമാനം ഉള്ളവർ

ITR-4: പ്രസംപ്റ്റീവ് ഇൻകം ഉള്ളവർ

ഫയൽ ചെയ്ത ഐടിആറിൽ പിഴവുണ്ടെങ്കിൽ, റിവൈസ്ഡ് റിട്ടേൺ സമ‍‌ർപ്പിക്കാനുള്ള ഓപ്ഷനുണ്ട്. ഇത് മുൻപ് നൽകിയ റിട്ടേൺ വിവരങ്ങൾ പാടെ മാറ്റാൻ സഹായിക്കും. ശരിയായ രേഖകൾ തയ്യാറാക്കി കൃത്യ സമയത്ത് ഫയൽ ചെയ്താൽ, ഐടിആർ പ്രക്രിയ എളുപ്പമാക്കാം.

PREV
Read more Articles on
click me!

Recommended Stories

ബ്രഹ്മോസ് മിസൈല്‍ വിയറ്റ്‌നാമിന് വില്‍ക്കാന്‍ ഇന്ത്യ; 6000 കോടിയുടെ കരാറെന്ന് സൂചന, പരിശീലനവും നൽകും
ബംഗാളിലെ 'കാവിത്തിളക്കം', കത്തിക്കയറി ഓഹരി വിപണിയും; കുതിച്ചുയര്‍ന്ന് ബംഗാള്‍ കമ്പനികള്‍