കമ്മി ലക്ഷ്യമിട്ടതിനെക്കാള്‍ കൂടിയേക്കും; വരുമാന പ്രതിസന്ധി നേരിട്ട് കേന്ദ്ര സര്‍ക്കാര്‍

By Web TeamFirst Published Jan 8, 2020, 5:22 PM IST
Highlights

സാമ്പത്തിക വളർച്ച മന്ദഗതിയിലായതിനാൽ സർക്കാർ വലിയ വരുമാന പ്രതിസന്ധി നേരിടുകയാണ്. 

ദില്ലി: നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ബജറ്റ് കമ്മി മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 3.8 ശതമാനമായി ഉയരുമെന്നും ഇത് 3.3 ശതമാനം എന്ന ലക്ഷ്യത്തെ ലംഘിക്കുമെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

നിയമപ്രകാരം സർക്കാരിന് ബജറ്റ് കമ്മി ലക്ഷ്യത്തില്‍ നിന്ന് അര ശതമാനം വരെ കവിയാൻ അനുവദിക്കാം. യുദ്ധപ്രവർത്തനങ്ങൾ, കാർഷിക ഉൽപാദനത്തിലെ തകർച്ച, അല്ലെങ്കിൽ സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിക്കാത്ത ധനപരമായ പ്രത്യാഘാതങ്ങളോടെ ഘടനാപരമായ പരിഷ്കാരങ്ങൾ എന്നിവ ഉണ്ടാകുന്ന പക്ഷം ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ട് മാറാന്‍ കഴിയും. 

സാമ്പത്തിക വളർച്ച മന്ദഗതിയിലായതിനാൽ സർക്കാർ വലിയ വരുമാന പ്രതിസന്ധി നേരിടുകയാണ്. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഔദ്യോഗിക ജിഡിപി കണക്കനുസരിച്ച് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മാർച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ അഞ്ച് ശതമാനം വളർച്ച നേടുമെന്നും പോസ്റ്റ് നോമിനല്‍ വളർച്ച 7.5 ശതമാനമാകുമെന്നും വ്യക്തമാക്കുന്നു. ജൂലൈയിലെ സർക്കാർ ബജറ്റിൽ പ്രവചിച്ച 11.5 ശതമാനം നോമിനല്‍ ജിഡിപിയെക്കാള്‍ കുറവാണ് ഇത്. 
 

click me!