ലക്ഷ്യമിട്ട നിരക്കിൽ നിയന്ത്രിച്ച് നിർത്താനായില്ല, രാജ്യത്തിന്റെ ധനക്കമ്മിയിൽ വൻ വർധന റിപ്പോർട്ട് ചെയ്തു

Web Desk   | Asianet News
Published : May 30, 2020, 11:06 PM ISTUpdated : May 30, 2020, 11:10 PM IST
ലക്ഷ്യമിട്ട നിരക്കിൽ നിയന്ത്രിച്ച് നിർത്താനായില്ല, രാജ്യത്തിന്റെ ധനക്കമ്മിയിൽ വൻ വർധന റിപ്പോർട്ട് ചെയ്തു

Synopsis

3.8 ശതമാനം എന്ന നിലയിൽ ധനക്കമ്മി നിയന്ത്രിച്ച് നിർത്തണമെന്നായായിരുന്നു കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടിരുന്നത്. 

ദില്ലി: മാർച്ച് 31 ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ധനക്കമ്മി സർക്കാർ ലക്ഷ്യത്തെക്കാൾ ഉയർന്ന നിരക്കിലേക്ക് എത്തി. 80 ബേസിസ് പോയിൻറുകളാണ് സർക്കാർ ലക്ഷ്യമിട്ട നിരക്കിൽ നിന്നും ധനക്കമ്മി ഉയർന്നത്. കഴിഞ്ഞ ദിവസം സർക്കാർ പുറത്തുവിട്ട കണക്കുകൾ ഇത് വ്യക്തമാക്കുന്നു.

മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 4.59 ശതമാനം ധനക്കമ്മിയോടെയാണ് ഇന്ത്യ കഴിഞ്ഞ സാമ്പത്തിക വർഷം പൂർത്തിയാക്കിയത്. 3.8 ശതമാനം എന്ന നിലയിൽ ധനക്കമ്മി നിയന്ത്രിച്ച് നിർത്തണമെന്നായായിരുന്നു കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടിരുന്നത്. 

കൊറോണ വൈറസ് പ്രതിസന്ധി ബാധിച്ച ബിസിനസുകൾക്കും വ്യക്തികൾക്കും സാമ്പത്തിക ആശ്വാസം നൽകുന്നതിനുളള സർക്കാരിന്റെ പരിമിതിയെയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷത്തെ സർക്കാരിന്റെ വിപണി ഇടപെടലുകളെ മുൻ വർഷത്തെ ഉയർന്ന ധനക്കമ്മി പ്രതികൂലമായി ബാധിക്കും. രാജ്യത്തിന്റെ സെൻ‌ട്രൽ ബാങ്ക് ഇതിനകം തന്നെ ധാരാളം ഇളവുകൾ കൊവിഡ് ആശ്വാസ നടപടികളായി പ്രഖ്യാപിച്ചിട്ടുണ്ട്. 

ലോക്ക്ഡൗണിൽ കനത്ത തിരിച്ചടിയേറ്റ് രാജ്യത്തെ എട്ട് അടിസ്ഥാനസൗകര്യ വികസന മേഖലകൾ

PREV
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും