
ദില്ലി. റിസർവ് ബാങ്കിന്റെ ധന നയ യോഗത്തിനു മുൻപ് തന്നെ രാജ്യത്തെ നിരവധി ബാങ്കുകൾ സ്ഥിരനിക്ഷേപ നിരക്കുകളിൽ മാറ്റം വരുത്തി. അഞ്ച് വർഷങ്ങൾക്ക് ശേഷം റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കുമോ എന്നുള്ളത് നാളെ അറിയാം. എന്നാൽ അതിനു മുൻപ് തന്നെയാണ് ബാങ്കുകൾ എഫ്ഡി നിരക്കുകൾ പരിഷ്കരിച്ചിരിക്കുന്നത്.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
ഏഴ് മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 3% മുതൽ 7.30% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. പുതുക്കിയ നിരക്കുകൾ ജനുവരി മുതൽ പ്രാബല്യത്തിൽ വന്നു.
ആക്സിസ് ബാങ്ക്
ആക്സിസ് ബാങ്ക് ഇപ്പോൾ 7 ദിവസം മുതൽ 10 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3% മുതൽ 7.25% വരെ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. പുതുക്കിയ നിരക്കുകൾ ജനുവരി 27 മുതൽ പ്രാബല്യത്തിൽ വന്നു.
ഫെഡറൽ ബാങ്ക്
ഏഴ് ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഫെഡറൽ ബാങ്ക് ഇപ്പോൾ 3% മുതൽ 7.50% വരെ പലിശ വാഗ്ദാനം ചെയ്യുന്നു.
കർണാടക ബാങ്ക്
ഏഴ് ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.50% മുതൽ 7.50% കാരെയാണ് കർണാടക ബാങ്ക് നൽകുന്ന പലിശ.
പഞ്ചാബ് നാഷണൽ ബാങ്ക്
പഞ്ചാബ് നാഷണൽ ബാങ്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.50% നും 7.25% വരെ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. 400 ദിവസത്തെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പരമാവധി നിരക്ക് 7.25% ആയിരിക്കും