പ്രളയ നാശനഷ്ടങ്ങള്‍ക്ക് ഹോം ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുമോ? അറിയേണ്ടതെല്ലാം

Published : May 27, 2025, 10:56 PM IST
പ്രളയ നാശനഷ്ടങ്ങള്‍ക്ക് ഹോം ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുമോ? അറിയേണ്ടതെല്ലാം

Synopsis

പ്രളയം മൂലമുണ്ടാകുന്ന നസാമ്പത്തിക നഷ്ടങ്ങളില്‍ നിന്ന് സംരക്ഷിക്കുന്ന ഇന്‍ഷുറന്‍സാണ് പ്രളയ ഇന്‍ഷുറന്‍സ്. 

കാലവര്‍ഷം തുടങ്ങിയതോടെ പല പ്രദേശങ്ങളിലും പ്രളയ ഭീഷണി നിലനില്‍ക്കുന്നുമുണ്ട്. സുരക്ഷിതമായ ഒരു വീട് ആത്മവിശ്വാസം നല്‍കുമ്പോഴും, ഒരു പ്രളയം വീടിനും സാധനങ്ങള്‍ക്കും കനത്ത നാശനഷ്ടങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. പ്രളയ ഇന്‍ഷുറന്‍സിനെക്കുറിച്ചും, അത് സാധാരണ ഹോം ഇന്‍ഷുറന്‍സില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും, പ്രളയ പരിരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും 

പരിശോധിക്കാം

 

എന്താണ് പ്രളയ പരിരക്ഷാ ഇന്‍ഷുറന്‍സ്?

 

പ്രളയം മൂലമുണ്ടാകുന്ന നസാമ്പത്തിക നഷ്ടങ്ങളില്‍ നിന്ന് സംരക്ഷിക്കുന്ന ഇന്‍ഷുറന്‍സാണ് പ്രളയ ഇന്‍ഷുറന്‍സ്. വീടിന്റെ ഘടനയ്ക്കും അതിലെ സാധനങ്ങള്‍ക്കും പ്രളയം മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ ഇത് കവര്‍ ചെയ്യുന്നു. സാധാരണ ഹോം ഇന്‍ഷുറന്‍സ് പോളിസികളില്‍ പ്രളയ നാശനഷ്ടങ്ങള്‍ ഉള്‍പ്പെടാറില്ല എന്നത് ശ്രദ്ധിക്കണം. ചോര്‍ച്ചകള്‍ വഴിയോ പൈപ്പുകള്‍ പൊട്ടിയതിലൂടെയോ ഉണ്ടാകുന്ന നഷ്ടങ്ങള്‍ സാധാരണ ഹോം ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുമ്പോള്‍, പ്രളയ നാശനഷ്ടങ്ങള്‍ക്ക് പ്രത്യേക പ്രളയ ഇന്‍ഷുറന്‍സ് പോളിസി ആവശ്യമാണ്.

 

പ്രളയ പരിരക്ഷയില്‍ എന്തെല്ലാം ഉള്‍പ്പെടുന്നു?

 

ഘടനയ്ക്കുള്ള നാശനഷ്ടം : വീടിന്റെ അടിത്തറ, ഭിത്തികള്‍, മേല്‍ക്കൂര എന്നിവ ഉള്‍പ്പെടെ കേടുപാടുകള്‍ സംഭവിച്ച ഘടനയുടെ അറ്റകുറ്റപ്പണികള്‍ അല്ലെങ്കില്‍ പുനര്‍നിര്‍മ്മാണം. 

 

സാധനങ്ങള്‍ക്കുള്ള നാശനഷ്ടം : ഫര്‍ണിച്ചര്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്‌സ്, മറ്റ് സാധനങ്ങള്‍ എന്നിവ ഉള്‍പ്പെടെ വീടിനുള്ളിലെ കേടുപാടുകള്‍ സംഭവിച്ച സാധനങ്ങള്‍ മാറ്റിസ്ഥാപിക്കുകയോ നന്നാക്കുകയോ ചെയ്യുന്നതിനുള്ള ചെലവ് കവര്‍ ചെയ്യും. 

 

അധിക താമസച്ചെലവുകള്‍ : പ്രളയ നാശനഷ്ടം കാരണം വീട് താമസയോഗ്യമല്ലാതായാല്‍, താത്കാലിക താമസ സൗകര്യങ്ങള്‍ക്കും ഭക്ഷണത്തിനുമുള്ള അധിക താമസച്ചെലവുകള്‍ പ്രളയ ഇന്‍ഷുറന്‍സിലൂടെ ലഭിക്കും. 

 

ശ്രദ്ധിക്കുക: ഓരോ ഇന്‍ഷുറന്‍സ് കമ്പനിക്കും അവരുടേതായ നയങ്ങള്‍ ഉണ്ട്. ഇന്‍ഷുറന്‍സിനെയും പ്രീമിയത്തെയും ഇത് എങ്ങനെ ബാധിക്കുമെന്ന് മനസ്സിലാക്കാന്‍ ഇന്‍ഷൂററുമായി സംസാരിക്കുക

 

പ്രളയ ഇന്‍ഷുറന്‍സ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ഘടകങ്ങള്‍:

 

പ്രളയ സാധ്യത : സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുന്ന പ്രളയ അപകട ഭൂപടങ്ങള്‍ പരിശോധിച്ചോ മറ്റ് ഔദ്യോഗിക മാര്‍ഗങ്ങളിലൂടയോ വസ്തുവിന്റെ സമീപത്തുള്ള പ്രളയ സാധ്യത വിലയിരുത്തുക.

പരിരക്ഷാ പരിധികള്‍ : സ്റ്റാന്‍ഡേര്‍ഡ് പ്രളയ ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് ഘടനയ്ക്കും സാധനങ്ങള്‍ക്കും പരിരക്ഷാ പരിധികളുണ്ട്. മതിയായ കവറേജ് ഉണ്ടെന്ന് ഉറപ്പാക്കാന്‍ നിങ്ങളുടെ വീടിന്റെയും സാധനങ്ങളുടെയും മൂല്യം വിലയിരുത്തുക.

ഡിഡക്ടിബിള്‍ : നിങ്ങളുടെ വീടിന് വെള്ളപ്പൊക്കത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുമ്പോള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിന് മുന്‍പ് നിങ്ങള്‍ സ്വന്തമായി മുടക്കേണ്ട തുകയാണ് ഡിഡക്ടിബിള്‍. ഈ ഡിഡക്റ്റിബിള്‍ കെട്ടിടത്തിന്റെ ഘടനയ്ക്കും അതിലെ സാധനങ്ങള്‍ക്കും ബാധകമാണ്. സാധാരണയായി, കെട്ടിടത്തിനുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കും അതിലെ സാധനങ്ങള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കും വെവ്വേറെ ഡിഡക്റ്റിബിളുകള്‍ ഉണ്ടാകും. പളയമുണ്ടായാല്‍ നിങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്ന ഒരു ഡിഡക്ടിബിള്‍ തിരഞ്ഞെടുക്കുക.

അധിക പരിരക്ഷ : സ്വകാര്യ ഇന്‍ഷുറര്‍മാര്‍ നല്‍കുന്ന അധിക പരിരക്ഷാ ഓപ്ഷനുകള്‍ പരിഗണിക്കുക. 

 

 

നിബന്ധനകളും വ്യവസ്ഥകളും ബാധകം.

ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ടുള്ള ആനുകൂല്യങ്ങള്‍, ഒഴിവാക്കലുകള്‍, പരിമിതികള്‍, നിബന്ധനകള്‍, വ്യവസ്ഥകള്‍ എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, ദയവായി സെയില്‍സ് ബ്രോഷര്‍/പോളിസി വേര്‍ഡിംഗ് ശ്രദ്ധാപൂര്‍വ്വം വായിക്കുക.

ഈ പേജിലെ ഉള്ളടക്കം പൊതുവായതും വിവരങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കും മാത്രമായി പങ്കുവെച്ചതുമാണ്. ഇത് ഇന്റര്‍നെറ്റിലെ നിരവധി ഉറവിടങ്ങളെ അടിസ്ഥാനമാക്കിയുള്ളതും മാറ്റങ്ങള്‍ക്ക് വിധേയവുമാണ്. ഏതെങ്കിലും തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് ദയവായി ഒരു വിദഗ്ദ്ധനുമായി ബന്ധപ്പെടുക

PREV
Read more Articles on
click me!

Recommended Stories

Gold Rate Today: വീഴ്ചയക്ക് ശേഷം ഉയർന്ന് സ്വർണവില; പവന് ഇന്ന് എത്ര നൽകണം?
ടാറ്റയെ നയിച്ച പെൺകരുത്ത്; ടാറ്റ ട്രസ്റ്റ് ചെയർമാൻ്റെ അമ്മ സൈമൺ ടാറ്റ അന്തരിച്ചു