
തിരുവില്വാമല പാമ്പാടിയിലെ നെഹ്‌റു കോളേജ് ഓഫ് ഫാർമസിക്ക് (NCP) സ്വയംഭരണ പദവി നൽകി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC).
ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ (PCI) അംഗീകരിച്ച ബി.ഫാം, എം.ഫാം, ഫാം.ഡി, ഡി.ഫാം, പിഎച്ച്ഡി തുടങ്ങിയ കോഴ്സുകളാണ് കോളേജിൽ പഠിപ്പിക്കുന്നത്. NAAC 'A' ഗ്രേഡ് നേടിയ സ്ഥാപനമാണ് നെഹ്‌റു കോളേജ് ഓഫ് ഫാർമസി. കൂടാതെ ISO 9001:2015 സർട്ടിഫിക്കേഷനും ഉണ്ട്.
സ്വയംഭരണ പദവി, NCP-ക്ക് സ്വന്തം പാഠ്യപദ്ധതി രൂപകൽപ്പന ചെയ്യാനും പരീക്ഷകൾ നടത്താനും ഫാർമസി മേഖലയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്കനുസൃതമായി നൂതനമായ അധ്യാപന രീതികൾ നടപ്പിലാക്കാനും സഹായം നൽകും.
സ്വയംഭരണം കൂടുതൽ മെച്ചപ്പെട്ട അക്കാദമിക് അന്തരീക്ഷം വളർത്തിയെടുക്കാൻ സ്ഥാപനത്തെ സഹായിക്കും. ഇതിന് പുറമെ പ്രത്യേക പ്രോഗ്രാമുകളും ഇന്റർ ഡിസിപ്ലിനറി ഗവേഷണ സംരംഭങ്ങളും പുതിയ അംഗീകാരം കൂടുതൽ സുഗമമാക്കും. അത്യാധുനിക സൗകര്യങ്ങളാണ് കോളേജിലുള്ളത്. ലബോറട്ടറികൾ, കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറി എന്നിങ്ങനെ പോകുന്നു അത്യാധുനിക സൗകര്യങ്ങൾ. ഇന്ത്യയിലും പുറത്തും ഔഷധ വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ നെഹ്‌റു കോളേജ് ഓഫ് ഫാർമസിക്ക് നിർണായക പങ്കു വഹിക്കാൻ കഴിയും.
സ്വയംഭരണ പദവി ഫാർമസി വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും പുരോഗതിക്ക് സംഭാവന നൽകുന്നതിനുള്ള നെഹ്‌റു കോളേജ് ഓഫ് ഫാർമസിയുടെ കഴിവ് വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്ന് നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അധികൃതർ പറഞ്ഞു.