
ദില്ലി: ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം റെക്കോർഡ് ഉയരത്തിൽ. ജൂൺ 25 ന് അവസാനിച്ച ആഴ്ചയിൽ കരുതൽ ശേഖരം 506.6 കോടി ഡോളർ ഉയർന്ന് 60,899.9 കോടി ഡോളറിലെത്തി.
വിദേശ കറൻസികളിലെ ആസ്തികളിൽ ഉണ്ടായ വർധന, സ്വർണ ശേഖരത്തിലെ ഉയർച്ച എന്നിവയാണ് കരുതൽ ശേഖരം റെക്കോർഡ് ഉയരത്തിലെത്താൻ ഇടയാക്കിയത്. മുൻ അവലോകന വാരത്തിൽ കരുതൽ ധനത്തിൽ നേരിയ ഇടിവ് റിപ്പോർട്ട് ചെയ്തിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona