അദാനിക്ക് ലോണ്‍ കൊടുക്കരുത്: എസ്ബിഐയെ ഭീഷണിപ്പെടുത്തി ഫ്രഞ്ച് കമ്പനി

By Web TeamFirst Published Nov 28, 2020, 11:09 PM IST
Highlights

അദാനിയുടെ ഓസ്‌ട്രേലിയന്‍ കമ്പനി അദാനിസ് കാര്‍മികേല്‍ കോള്‍ മൈന്‍ എന്ന സ്ഥാപനത്തിനാണ് വായ്പ നല്‍കാന്‍ എസ് ബി ഐ ആലോചിക്കുന്നത്.
 

മുംബൈ: ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിക്ക് വായ്പ നല്‍കാനുള്ള എസ്ബിഐ നീക്കത്തിനെതിരെ ശക്തമായ നിലപാടുമായി ഫ്രഞ്ച് കമ്പനി അമാന്‍ഡി രംഗത്ത്. വായ്പ നല്‍കിയാല്‍ എസ്ബിഐയുടെ ബോണ്ടുകള്‍ മുഴുവനും വില്‍ക്കുമെന്നും അതുവഴി ബന്ധം ഇല്ലാതാക്കുമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കി.
അമാന്‍ഡി ഡയറക്ടര്‍ ജീന്‍ ജാക്വസ് ബാര്‍ബെറിസാണ് എസ്ബിഐ അദാനിക്ക് വായ്പ നല്‍കുന്നതില്‍ കടുത്ത എതിര്‍പ്പ്. 

അദാനിയുടെ ഓസ്‌ട്രേലിയന്‍ കമ്പനി അദാനിസ് കാര്‍മികേല്‍ കോള്‍ മൈന്‍ എന്ന സ്ഥാപനത്തിനാണ് വായ്പ നല്‍കാന്‍ എസ് ബി ഐ ആലോചിക്കുന്നത്. അദാനിയുടെ ഓസ്‌ട്രേലിയയിലെ ഖനന നീക്കത്തിനെതിരെ ശക്തമായ പാരിസ്ഥിതിക പ്രതിഷേധം പല കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ഏകദിന മത്സരത്തിലും പ്രതിഷേധ പ്ലക്കാര്‍ഡുമായി ഒരാള്‍ മത്സരം തടസപ്പെടുത്തിയിരുന്നു.

അമാന്‍ഡിയുടെ തീരുമാനം ആഗോള തലത്തിലെ മറ്റ് കമ്പനികളെയും സ്വാധീനിച്ചേക്കാം. അങ്ങിനെ വന്നാല്‍ അമാന്‍ഡിക്ക് പുറകെ എസ് ബി ഐക്ക് ഇനിയും മികച്ച നിക്ഷേപകരില്‍ നിന്ന് കൂടുതല്‍ സമ്മര്‍ദ്ദം ഉയര്‍ന്നേക്കും.
 

click me!