അന്താരാഷ്ട്ര സ്വർണവിലയിൽ ഇടിവ് റിപ്പോർട്ട് ചെയ്തു.
തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. പവന് 360 രൂപയും താഴേക്ക് എത്തി. ഗ്രാമിന് 4,500 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 36,000 രൂപയും.
നവംബർ 27ന്, ഗ്രാമിന് 4,545 രൂപയായിരുന്നു നിരക്ക്. പവന് 36,360 രൂപയും. അന്താരാഷ്ട്ര സ്വർണവിലയിൽ ഇടിവ് റിപ്പോർട്ട് ചെയ്തു. കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,789 ഡോളറാണ് നിലവിലെ നിരക്ക്.