സമയനിഷ്ഠയില്‍ ഗോ എയര്‍ തന്നെ 'ഒന്നാമന്‍'

Published : Mar 26, 2019, 09:28 AM IST
സമയനിഷ്ഠയില്‍ ഗോ എയര്‍ തന്നെ 'ഒന്നാമന്‍'

Synopsis

ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. ദിവസവും 240 ഓളം വിമാന സര്‍വീസുകളാണ് ഗോ എയറിനുളളത്. 

മുംബൈ: തുടര്‍ച്ചയായ ആറാം മാസവും സമയനിഷ്ഠയില്‍ ഗോ എയര്‍ എയര്‍ലൈന്‍സ് തന്നെ ഒന്നാമത്. ഗോ എയറിന്‍റെ വിമാന സര്‍വീസുകള്‍ ആഭ്യന്തര വിഭാഗത്തില്‍ മികച്ച രീതിയിലാണ് സമയനിഷ്ഠ പാലിക്കുന്നത്  (ഓണ്‍ ടൈം പെര്‍ഫോമന്‍സാണ് - ഒടിപി). ഫെബ്രുവരി മാസത്തില്‍ 86.3 ശതമാനമാണ് ഗോ എയറിന്‍റെ ഒടിപി.

ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. ദിവസവും 240 ഓളം വിമാന സര്‍വീസുകളാണ് ഗോ എയറിനുളളത്. ഫെബ്രുവരിയില്‍ 10.88 ലക്ഷം പേരാണ് ഗോ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്തത്. 

PREV
click me!

Recommended Stories

അവധിക്കാലം അടിച്ചുപൊളിക്കാം; പോക്കറ്റ് കീറാതെ! ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഈ 4 കാര്യങ്ങള്‍ ശ്രദ്ധിക്കൂ
വിമാനത്താവളത്തിൽ കാത്തിരുന്ന് മുഷിയേണ്ട, 'എയര്‍പോര്‍ട്ട് ലോഞ്ച്' സൗകര്യം ഫ്രീയായി നൽകുന്ന ക്രെഡിറ്റ് കാ‍ർഡുകൾ