വീണ്ടും കൂടി ഇന്ധനവില, പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയും കൂടി

Published : Jan 13, 2021, 09:08 AM ISTUpdated : Jan 13, 2021, 09:51 AM IST
വീണ്ടും കൂടി ഇന്ധനവില, പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയും കൂടി

Synopsis

കൊച്ചിയിൽ പെട്രോൾ വില 84 രൂപ 35 പൈസ. ഡീസൽ 78 രൂപ 45 പൈസ. വീണ്ടും ജനങ്ങൾക്ക് ഇരുട്ടടി. കഴിഞ്ഞയാഴ്ചയും ഇന്ധനവിലയിൽ വർദ്ധന വരുത്തിയിരുന്നു.

കൊച്ചി: ജനങ്ങൾക്ക് ഇരുട്ടടിയുമായി രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. 

കൊച്ചിയിൽ ഇന്ന് പെട്രോൾ വില ഒരു ലിറ്ററിന് 84 രൂപ 35 പൈസയാണ്. ഡീസൽ ലിറ്ററിന് 78 രൂപ 45 പൈസ. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 86 രൂപ 48 പൈസയാണ്. ഡീസൽവില ലിറ്ററിന് 80 രൂപ 47 പൈസ. 

ഇറക്കുമതിച്ചുങ്കവും ക്രൂഡ് ഓയിൽ വിലയും അടിസ്ഥാനപ്പെടുത്തിയാണ് ഇന്ധനവില നിർണയിക്കുന്നത്. കഴിഞ്ഞയാഴ്ചയും ഇന്ധനവില കൂട്ടിയിരുന്നു.

PREV
click me!

Recommended Stories

ഇന്ത്യ യുഎസ് വ്യാപാരക്കരാർ: തീരുവ കുറച്ചത് ആയുഷിന് നേട്ടം, കയറ്റുമതി ഉയരുമെന്ന് ലാൽ ഹിംഗോറാണി
ഓട്ടോമൊബൈൽ ഹബ്ബായി തമിഴ്‌നാട്; ആറ് മാസത്തിനിടെ രണ്ടാമത്തെ കാർ ഫാക്ടറി