'105 മണിക്കൂർ 33 മിനിറ്റു കൊണ്ട് 75 കിലോമീറ്റർ റോഡ്'; 5 ലോക റെക്കോർഡുകൾ സ്ഥാപിച്ചെന്ന് നിതിൻ ​ഗ‍ഡ്കരി

Published : Jun 18, 2022, 11:50 PM IST
'105 മണിക്കൂർ 33 മിനിറ്റു കൊണ്ട് 75 കിലോമീറ്റർ റോഡ്'; 5 ലോക റെക്കോർഡുകൾ സ്ഥാപിച്ചെന്ന് നിതിൻ ​ഗ‍ഡ്കരി

Synopsis

ദേശീയപാത 53 ൽ അമരാവതിക്കും അകോലക്കും ഇടയിലാണ് ബിറ്റുമിനസ് കോൺക്രീറ്റ് റോഡ് 75 കിലോമീറ്റർ നീളത്തിൽ നിർമ്മിച്ചത്.

പൂനെ: ജീവനക്കാരുടെയും തൊഴിലാളികളുടെയും ആത്മാർത്ഥമായ പരിശ്രമത്തിലൂടെ തന്റെ വകുപ്പ് കഴിഞ്ഞ കാലത്ത് അഞ്ച് ലോക റെക്കോർഡുകൾ സ്ഥാപിച്ചു എന്ന കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. 105 മണിക്കൂർ 33 മിനിറ്റു കൊണ്ട് 75 കിലോമീറ്റർ നീളത്തിൽ റോഡ് നിർമിച്ചത് അടക്കം വകുപ്പിന്റെ നേട്ടമായി ഉയർത്തിക്കാട്ടുകയാണ് കേന്ദ്രമന്ത്രി. എൻജിനീയർമാർ, കരാറുകാർ, കൺസൾട്ടന്റുകൾ, തൊഴിലാളികൾ തുടങ്ങി എല്ലാവരുടെയും നേട്ടമാണ് ഇതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

ദേശീയപാത 53 ൽ അമരാവതിക്കും അകോലക്കും ഇടയിലാണ് ബിറ്റുമിനസ് കോൺക്രീറ്റ് റോഡ് 75 കിലോമീറ്റർ നീളത്തിൽ നിർമ്മിച്ചത്.  കരിമ്പിൽ നിന്ന് എഥനോൾ നിർമ്മിക്കാനുള്ള ശ്രമങ്ങൾ വേഗത്തിൽ ആകേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ ഇന്ത്യയ്ക്ക് ഊർജ്ജ കയറ്റുമതി രംഗത്ത് വലിയ നേട്ടങ്ങൾ ഉണ്ടാക്കാനാകും. ലോകത്ത് പതിനെട്ടാമത്തെ നൂറ്റാണ്ട് മുഗളൻമാരുടെതും പത്തൊമ്പതാം നൂറ്റാണ്ട് ബ്രിട്ടീഷുകാരുടെയും ആയിരുന്നു. ഇരുപതാം നൂറ്റാണ്ട് അമേരിക്കക്കാരുടെതാണ്. ഇന്ത്യക്കാർ എല്ലാം ഒരേ മനസ്സോടെ പ്രവർത്തിച്ചാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യക്കാരുടെതാക്കാം എന്നും അദ്ദേഹം പറഞ്ഞു.

'ഇലോൺ മസ്കിന് ഇന്ത്യയിലേക്ക് വരാം, പക്ഷേ...': കേന്ദ്ര നയം വ്യക്തമാക്കി മന്ത്രി

ദില്ലി: ഇലോൺ മസ്കിനും അദ്ദേഹത്തിന്റെ ടെസ്ല കമ്പനിക്കും ഇന്ത്യയിലേക്ക് വരുന്നതിന് യാതൊരു തടസ്സവും ഇല്ല എന്ന് കേന്ദ്രമന്ത്രി മഹേന്ദ്രനാഥ് പാണ്ഡെ. എന്നാൽ കേന്ദ്ര സർക്കാരിന്റെ ആത്മ നിർഭർ ഭാരത് നിലപാടിൽ കമ്പനിക്കുവേണ്ടി പ്രത്യേകമായ ഇളവുകൾ നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ ഇലക്ട്രിക് കാർ നിർമാണ കമ്പനിയാണ് ടെസ്‌ല. 

ഇന്ത്യയിൽ ഏറ്റവും കാറുകൾ ഇറക്കുമതി ചെയ്യുകയും അവയുടെ ഇറക്കുമതിതീരുവ കുറയ്ക്കുകയും അതിലൂടെ വില്പനയ്ക്ക് അവസരമൊരുക്കുകയും ചെയ്താലല്ലാതെ ഇന്ത്യയിൽ കാർ നിർമ്മാണം തുടങ്ങില്ല എന്നാണ് ഇലോൺ മസ്കിന്റെ നിലപാട്. കേന്ദ്രസർക്കാരിൽ വൻകിട വ്യവസായങ്ങളുടെയും പൊതുമേഖലാ സംരംഭങ്ങളുടെയും ചുമതല വഹിക്കുന്ന മന്ത്രിയാണ് മഹേന്ദ്രനാഥ് പാണ്ഡെ. ആത്മ നിർഭർ ഭാരത് പദ്ധതിയുമായി മോദി സർക്കാർ മുന്നോട്ടു പോവുകയാണ്, പദ്ധതിക്ക് മികച്ച പിന്തുണ എല്ലാ ഭാഗത്തുനിന്നും ലഭിക്കുന്നുമുണ്ട്, ഈ സാഹചര്യത്തിൽ ആർക്കെങ്കിലും ഒരാൾക്ക് വേണ്ടി മാത്രമായി നയങ്ങൾ മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More : അമേരിക്കന്‍ വണ്ടിക്കമ്പനിയുടെ ഇന്ത്യന്‍ പ്രവേശനം പൊളിഞ്ഞു, സൂചനയായി ആ രാജി!

നിലവിൽ പൂർണമായും വിദേശത്ത് നിർമ്മിച്ച കാറുകൾക്ക് ഇന്ത്യ ഉയർന്ന ഇറക്കുമതി തീരുവയാണ് ചുമത്തുന്നത്. 40000 അമേരിക്കൻ ഡോളറിനു മുകളിൽ മൂല്യമുള്ള കാറുകൾക്ക് 100% ആണ് ഇന്ത്യയിലെ ഇറക്കുമതി തീരുവ. 40,000 അമേരിക്കൻ ഡോളറിൽ കുറവ് മൂല്യമുള്ള കാറുകൾക്ക് ഇന്ത്യ 60% ഇറക്കുമതി തീരുകയും ആണ് ചുമത്തുന്നത്. ഇത് വളരെ ഉയർന്നതാണ് എന്ന നിലപാടാണ് ഇലോൺ മസ്കിന് ഉള്ളത്.

PREV
Read more Articles on
click me!

Recommended Stories

സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും
600-ലേറെ എ320 വിമാനങ്ങള്‍ പരിശോധിക്കണം; വില്‍പനയ്ക്ക് തിരിച്ചടിയെന്ന് എയര്‍ബസ്