സമ്പന്നരാകാൻ മത്സരിച്ച് ചേട്ടനും അനിയനും; ഗൗതം അദാനിക്ക് പിറകെ സമ്പന്ന പട്ടികയിൽ സഹോദരനും

By Web TeamFirst Published Sep 24, 2022, 4:24 PM IST
Highlights

സമ്പന്ന പട്ടികയിൽ ഇടം നേടി  ഗൗതം അദാനിയുടെ മൂത്ത സഹോദരൻ. വിനോദ് ശാന്തിലാൽ അദാനിയുടെ ആസ്തി അറിയാം 
 

ദില്ലി: ഐഐഎഫ്എൽ വെൽത്ത് ഹുറൂൺ ഇന്ത്യയുടെ 2022 ലെ സമ്പന്ന പട്ടികയിൽ ഇടം നേടി ഗൗതം അദാനിയുടെ മൂത്ത സഹോദരനും വ്യവസായിയുമായ വിനോദ് ശാന്തിലാൽ അദാനി. ഏറ്റവും ധനികനായ പ്രവാസി ഇന്ത്യക്കാരനാണ് ഇദ്ദേഹം. മാത്രമല്ല, പട്ടികയിലെ ആറാമത്തെ സമ്പന്നനായ ഇന്ത്യക്കാരനും വിനോദ് ശാന്തിലാൽ അദാനിയാണ്. 1.69 ലക്ഷം കോടി രൂപയാണ് 

ഈ വർഷം ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയിൽ 94 എൻആർഐകളാണ് ഇടം നേടിയത്. വിനോദ് ശാന്തിലാൽ അദാനി ഏറ്റവും സമ്പന്നനായ എൻആർഐ ആയി ഉയർന്നപ്പോൾ, 1.65 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള ഹിന്ദുജ സഹോദരന്മാർ രണ്ടാം സ്ഥാനത്തെത്തി. എൻആർഐകളിൽ അമേരിക്കയിൽ നിന്നുള്ള 48 പേർ പട്ടികയിൽ ഇടംപിടിച്ചു. 70,000 കോടി രൂപ  ആസ്തിയുള്ള ജയ് ചൗധരി യുഎസിൽ താമസിക്കുന്ന ഏറ്റവും സമ്പന്നനായ എൻആർഐയാണ്.

Read Also: പഠിത്തം അവസാനിപ്പിച്ച് സ്റ്റാർട്ടപ്പിലേക്ക്; 1,000 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ഈ കൗമാരക്കാർ

ദുബായിലാണ് വിനോദ് ശാന്തിലാൽ അദാനി താമസിക്കുന്നത്. സിംഗപ്പൂർ, ദുബായ്, ജക്കാർത്ത എന്നിവിടങ്ങളിലാണ് ശാന്തിലാൽ അദാനിയുടെ ബിസിനസുകൾ. 1976ൽ മുംബൈയിൽ ടെക്‌സ്‌റ്റൈൽ ബിസിനസ് ആരംഭിച്ച അദ്ദേഹം പിന്നീട് അത് സിംഗപ്പൂരിലേക്ക് വ്യാപിപ്പിച്ചു.  1994-ൽ ദുബായിലേക്ക് മാറിയതിന് ശേഷം വ്യാപാരം മിഡിൽ ഈസ്റ്റിലേക്ക് മാറ്റി. കഴിഞ്ഞ വർഷം 37,400 കോടി രൂപ അദ്ദേഹം തന്റെ ആസ്തിയിലേക്ക് കൂട്ടിച്ചേർത്തു. അതായത് 28 ശതമാനം വർധന.  കഴിഞ്ഞ വർഷം വിനോദ് ശാന്തിലാൽ അദാനി പ്രതിദിനം ശരാശരി 102 കോടി രൂപ സമ്പാദിച്ചു. 

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിനോദ് ശാന്തിലാൽ അദാനിയുടെ സമ്പത്തിൽ 850 ശതമാനം വർധനയുണ്ടായി. അഞ്ച് വർഷത്തിനിടെ ഗൗതം അദാനിയുടെയും കുടുംബത്തിന്റെയും സ്വത്ത് 15.4 മടങ്ങ് വർധിച്ചപ്പോൾ വിനോദ് ശാന്തിലാൽ അദാനിയും കുടുംബവും 9.5 മടങ്ങ് സമ്പന്നരായി. 10,94,400 കോടി രൂപയുടെ സമ്പത്തുമായി ഗൗതം അദാനി 2022ലെ ഹുറുൺ ഇന്ത്യ സമ്പന്ന പട്ടികയിൽ ഒന്നാമതെത്തി. 

click me!