ഗൗതം അദാനിയുടെ ഇളയ മകൻ വിവാഹിതനാകുന്നു; വജ്രവ്യാപാരിയുടെ മകളുമായി നിശ്ചയം

Published : Mar 14, 2023, 07:25 PM IST
ഗൗതം അദാനിയുടെ ഇളയ മകൻ വിവാഹിതനാകുന്നു; വജ്രവ്യാപാരിയുടെ മകളുമായി നിശ്ചയം

Synopsis

വജ്രവ്യാപാരിയുടെ മകളുമായി ഗൗതം അദാനിയുടെ ഇളയ മകന്റെ വിവാഹ നിശ്ചയം. ആരെയാണ് ജീത് അദാനി വിവാഹം കഴിക്കുന്നത്  

തകോടീശ്വരനും വ്യവസായിമായ ഗൗതം അദാനിയുടെ ഇളയ മകൻ ജീത് അദാനിയും വജ്രവ്യാപാരിയുടെ മകൾ ദിവ ജയ്മിൻ ഷായും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. മാർച്ച് 12 ന് ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന ലളിതമായ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബവും മാത്രമാണ് പങ്കെടുത്തത്.

മുംബൈയിലും സൂറത്തിലും ആസ്ഥാനമായി പ്രവർത്തിക്കുന്ന സി ദിനേഷ് ആൻഡ് കോ-പ്രൈവറ്റ് ലിമിറ്റഡ് എന്ന വജ്രക്കമ്പനിയുടെ ഉടമയും  വജ്രവ്യാപാരിയുമായ ജയ്മിൻ ഷായുടെ മകളാണ് ഗൗതം അദാനിയുടെ മരുമകൾ. 

 

അദാനി എയർപോർട്ടുകൾക്കും അദാനി ഡിജിറ്റൽ ലാബുകൾക്കും നേതൃത്വം നൽകുന്നത് ജീത് ആണെന്നാണ് അദാനി ഗ്രൂപ്പിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്.  2019-ലാണ് ജീത് അദാനി ഗ്രൂപ്പിൽ ചേർന്നത്. യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയ സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് അപ്ലൈഡ് സയൻസസിൽ നിന്നാണ് അദ്ദേഹം വിദ്യാഭ്യാസം നേടിയതെന്ന് അദാനി ഗ്രൂപ്പിന്റെ വെബ്‌സൈറ്റിൽ പറയുന്നു. കുടുംബ ബിസിനസിന്റെ ഭാഗമാകുന്നതിനു പുറമേ, ജീത്തു ഒരു പൈലറ്റ് കൂടിയാണ്. 

വിവാഹനിശ്ചയം കഴിഞ്ഞുവെങ്കിലും വിവാഹം എന്നാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, ഈ  വർഷാവസാനമോ 2024 ആദ്യമോ വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 

അദാനിയുടെ മൂത്ത മകൻ കരൺ വിവാഹം കഴിച്ചത് അഭിഭാഷകനായ സിറിൽ ഷ്രോഫിന്റെ മകൾ പരിധി അദാനിയെയാണ്. പരിധി ഒരു അഭിഭാഷക കൂടിയാണ്.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം