'കോടീശ്വരി, ജീവകാരുണ്യ പ്രവർത്തക'; ആരാണ് അദാനി ഫൗണ്ടേഷന്റെ സ്ഥാപക പ്രീതി അദാനി?

By Web TeamFirst Published Jan 28, 2023, 6:01 PM IST
Highlights

രാജ്യത്തെ 18 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അദാനി ഫൗണ്ടേഷന്റെ അമരക്കാരി, ശതകോടീശ്വരന്റെ ഭാര്യയും അദാനി ഫൗണ്ടേഷന്റെ സ്ഥാപകയുമായ പ്രീതി അദാനി ആരാണ് 
 

ലോകം മുഴുവൻ ഇന്ന് ചർച്ച ചെയ്യുന്നത് ഹിൻഡൻബർഗ് റിപ്പോർട്ടിനെ കുറിച്ചാണ്. അദാനി ഓഹരികളെ നിലം പരിശാക്കാൻ പോന്ന 88 ചോദ്യങ്ങളുമായാണ് റിപ്പോർട്ട് പുറത്ത് വന്നത്. അദാനി ഗ്രൂപ്പിന്റെ ഓഹരികൾ വില ഉയർത്തി കാണിച്ച് നിക്ഷേപകരെ വഞ്ചിക്കുന്നുവെന്നാണ്   റിപ്പോർട്ട് ആരോപിച്ചത്. ഇതോടെ അദാനി ഓഹരികൾ ഇടിഞ്ഞു. അദാനി ഗ്രൂപ്പ് ചെയർമാനും സ്ഥാപകനുമായ ഗൗതം അദാനി ലോക സമ്പന്ന പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിന്നും ഏഴാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 

ഗൗതം അദാനിയുടെ ആസ്തി 98.5 ബില്യൺ ഡോളറാണ് ഇപ്പോൾ. 1988-ൽ ഗൗതം അദാനിയാണ് അദാനി ഗ്രൂപ്പ് സ്ഥാപിച്ചത്. അദാനിയുടെ വളർച്ചയെ കുറിച്ച് അറിയാമെങ്കിലും  അദാനിയുടെ കുടുംബാംഗങ്ങളെക്കുറിച്ച് കൂടുതൽ അറിവില്ല. കാരണം പലപ്പോഴും അവർ മാധ്യമങ്ങളിൽ നിന്നും അകലം പാലിക്കാറുണ്ട്. ആരാണ് ഗൗതം അദാനിയുടെ ഭാര്യ പ്രീതി അദാനി? 

ആരാണ് പ്രീതി അദാനി?

അദാനി ഫൗണ്ടേഷനെ നയിക്കുന്നത് പ്രീതി അദാനിയാണ്. നിരാലംബരായ ആളുകൾക്ക് വേണ്ടിയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പ്രീതി അദാനി 1965ൽ മുംബൈയിലാണ് ജനിച്ചത്. അഹമ്മദാബാദിലെ ഗവൺമെന്റ് ഡെന്റൽ കോളേജിൽ നിന്ന് ഡെന്റൽ സർജറിയിൽ ബിരുദം നേടിയിരുന്നു.

ഗുജറാത്തിലെ സാക്ഷരതാ നിരക്ക് വർധിപ്പിക്കാൻ പ്രീതി അദാനി ലക്ഷ്യമിടുന്നു. അതിനായി വിവിധ ശ്രമങ്ങൾ അദാനി ഫൗണ്ടേഷന്റെ ഭാഗത്ത് നിന്നും ഉണ്ടാകാറുമുണ്ട്. പ്രീതി അദാനിയുടെ നേതൃത്വത്തിൽ അദാനി ഗ്രൂപ്പിന്റെകോർപ്പറേറ്റ് സോഷ്യൽ ബജറ്റ് 2000 കോടിയായി ഉയർന്നുറെസ്‌പോൺസിബിലിറ്റി

അദാനി ഫൗണ്ടേഷൻ

1996 ൽ പ്രീതി അദാനി സ്ഥാപിച്ചതാണ് അദാനി ഫൗണ്ടേഷൻ, അദാനി ഫൗണ്ടേഷൻ ആരംഭിക്കുന്ന സമയത്ത് രണ്ട് അംഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അദാനി ഫൗണ്ടേഷൻ ഇപ്പോൾ രാജ്യത്തെ 18 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. 

click me!