സര്‍ക്കാര്‍ ഓഹരി 51 ശതമാനത്തില്‍ താഴെയാകാം: ജനറല്‍ ഇന്‍ഷുറന്‍സ് നിയമത്തില്‍ മാറ്റം; വിജ്ഞാപനം പുറത്ത്

By Web TeamFirst Published Aug 21, 2021, 10:11 PM IST
Highlights

ജനറല്‍ ഇന്‍ഷുറന്‍സ് രംഗത്ത് സ്വകാര്യ കമ്പനികള്‍ വിപണിയില്‍ കൂടുതല്‍ ധനസമാഹരണം നടത്തുകയും പുതിയ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നുണ്ട്. 

ദില്ലി: പൊതുമേഖല ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഇനിമുതല്‍ സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 51 ശതമാനത്തില്‍ താഴെയാകാം. ഇതിന്റെ ഭാഗമായിട്ടുളള നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. ജനറല്‍ ഇന്‍ഷുറന്‍സ് ബിസിനസ് (നാഷണലൈസേഷന്‍) നിയമത്തിലെ 10 ബി വകുപ്പ് ഒഴിവാക്കിയതാണ് ഭേദഗതിയിലെ പ്രധാനമാറ്റം. 

നിയമ ഭേദഗതി സ്വകാര്യവല്‍ക്കരണത്തിനല്ല എന്ന് ധനമന്ത്രി വ്യക്തമാക്കി. എന്നാല്‍, കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പൊതുമേഖല ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ സ്വകാര്യവല്‍ക്കരണ നടപടികളുടെ ഭാഗമായാണ് നിയമ ഭേദഗതി എന്നാണ് വിലയിരുത്തുന്നത്. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റ് അവതരണത്തിലാണ് ഒരു പൊതുമേഖല ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയെ സ്വകാര്യവല്‍ക്കരിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്.   

ജനറല്‍ ഇന്‍ഷുറന്‍സ് രംഗത്ത് സ്വകാര്യ കമ്പനികള്‍ വിപണിയില്‍ കൂടുതല്‍ ധനസമാഹരണം നടത്തുകയും പുതിയ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, പൊതുമേഖല കമ്പനികള്‍ക്ക് വിഭവശേഷി കുറവായതിനാല്‍ പിന്നോക്കം പോകുന്ന പ്രവണത ഉളളതായും അതില്‍ മാറ്റം വരുത്താനും ലക്ഷ്യമിട്ടാണ് നടപടിയെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!