ഇനി മലയാളികൾക്ക് ജർമ്മനിയിൽ എളുപ്പത്തിൽ ജോലി തേടാം: ജർമ്മൻ ഓപ്പർച്യുണിറ്റി കാർഡ് അറിയേണ്ടതെല്ലാം

Published : Jun 06, 2025, 04:09 PM ISTUpdated : Jun 12, 2025, 04:16 PM IST
Canapprove

Synopsis

ജർമ്മനി 2024 ജൂണിൽ അവതരിപ്പിച്ച ജർമ്മൻ ഓപ്പർച്യൂണിറ്റി കാർഡ് വിദേശത്തെ സ്‌കിൽഡ് പ്രൊഫഷണലുകൾക്ക് ജർമ്മനിയിൽ സ്ഥിരതാമസമാക്കുവാനും ജോലി ചെയ്യാനും അവസരമൊരുക്കിരിക്കുകയാണ് – അതും ജോബ് ഓഫർ ഇല്ലാതെ തന്നെ.

ജർമ്മനി! ലോകത്തെ ഏറ്റവും കൂടുതൽ വിദഗ്ദ തൊഴിലാളികളെ ആവശ്യമുള്ള രാജ്യങ്ങളിലൊന്നാണ് ജർമ്മനി. ഓരോ വർഷവും ശരാശരി നാല് ലക്ഷത്തോളം വിദഗ്ധ തൊഴിലാളികളുടെ കുറവാണ് രാജ്യം അനുഭവിക്കുന്നത് എന്നാണ് ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയുടെ റിപ്പോർട്ട്. യൂറോപിന്റെ സാമ്പത്തികശക്തിയായ ഈ രാജ്യം, ആഗോള പ്രതിഭകളെ തന്റെ രാജ്യത്തിലേക്ക് ക്ഷണിക്കാനായി കഴിഞ്ഞ വർഷം തുടങ്ങിയ വിസ ഓപ്ഷനാണ് ചാൻസൻകാർട്ടെ (Chancenkarte), അഥവാ ജർമ്മൻ ഓപ്പർച്യുണിറ്റി കാർഡ്.

2024 ജൂണിൽ കൊണ്ടുവന്ന ഈ ജോബ് സീക്കർ വിസ, വിദേശത്തെ സ്‌കിൽഡ് പ്രൊഫഷണലുകൾക്ക് ജർമ്മനിയിൽ സ്ഥിരതാമസമാക്കുവാനും ജോലി ചെയ്യാനും അവസരമൊരുക്കിരിക്കുകയാണ് – അതും ജോബ് ഓഫർ ഇല്ലാതെ തന്നെ!

ഈ വിസയിലൂടെ ഇന്ത്യയിലെ സ്കിൽഡ് പ്രൊഫഷണലുകൾക്ക് ജർമ്മനിയിൽ താമസിച്ച് ജോലി തേടാൻ സാധിക്കുന്നതാണ്. ജർമ്മനിയിൽ ഒരു ജോലി കിട്ടിയാൽ നിങ്ങൾക്ക് അവിടെ വർക്ക് വിസയ്ക്കായി അപേക്ഷിക്കുവാനും തുടർന്ന് PR കിട്ടാനും ഉള്ള ഒരു ഏളുപ്പ വഴികൂടിയാണ് ഈ ജർമ്മൻ ഓപ്പർച്യുണിറ്റി കാർഡ്.

2024 ജൂണിൽ കൊണ്ടുവന്ന ഈ ജോബ് സീക്കർ വിസ, വിദേശത്തെ സ്‌കിൽഡ് പ്രൊഫഷണലുകൾക്ക് ജർമ്മനിയിൽ സ്ഥിരതാമസമാക്കുവാനും ജോലി ചെയ്യാനും അവസരമൊരുക്കിരിക്കുകയാണ് – അതും ജോബ് ഓഫർ ഇല്ലാതെ തന്നെ!

ഈ വിസയിലൂടെ ഇന്ത്യയിലെ സ്കിൽഡ് പ്രൊഫഷണലുകൾക്ക് ജർമ്മനിയിൽ താമസിച്ച് ജോലി തേടാൻ സാധിക്കുന്നതാണ്. ജർമ്മനിയിൽ ഒരു ജോലി കിട്ടിയാൽ നിങ്ങൾക്ക് അവിടെ വർക്ക് വിസയ്ക്കായി അപേക്ഷിക്കുവാനും തുടർന്ന് PR കിട്ടാനും ഉള്ള ഒരു ഏളുപ്പ വഴികൂടിയാണ് ഈ ജർമ്മൻ ഓപ്പർച്യുണിറ്റി കാർഡ്.

എന്താണ് ജർമ്മൻ ഓപ്പർച്യുണിറ്റി കാർഡ്?

ഈ വിസ പദ്ധതി, ഇന്ത്യൻ പൗരന്മാരെ പോലെയുള്ള യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അല്ലങ്കിൽ ജോലി അന്വേഷിക്കുന്നവർക് പ്രത്യേകമായി രൂപകൽപ്പന ചെയ്തതാണ്. ജോലി ഓഫർ ഇല്ലാതെ തന്നെ ജർമ്മനിയിൽ എത്തി ഒരു വർഷം വരെ ജോലി തേടാനും, പിന്നീട് ജോലി കണ്ടെത്തിയശേഷം ജർമ്മനിയിൽ താമസമുറപ്പിക്കാനും സഹായിക്കുന്ന പദ്ധതിയാണ് ഇത്. ജർമ്മനിയിൽ തൊഴിൽ നേടാനുള്ള നടപടികളെ കൂടുതൽ എളുപ്പമാക്കുകയാണ് ഈ പുതിയ പദ്ധതി ലക്ഷ്യമിടുന്നത്.

എന്തുകൊണ്ട് ജർമ്മൻ ഓപ്പർച്യുണിറ്റി കാർഡ് തിരഞ്ഞെടുക്കണം?

  • ജോബ് ഒഫർ വേണമെന്നില്ല
  • ജർമ്മൻ തൊഴിൽ വിപണിയിലേക്ക് നേരിട്ട് പ്രവേശനം
  • ജർമ്മനിയിൽ 1 വർഷം വരെ താമസിച്ച് ജോലി അന്വേഷിക്കാം
  • ജോലിക്കായി തിരയുമ്പോൾ ആഴ്ചയിൽ 20 മണിക്കൂർ വരെ പാർട്ട് ടൈം ആയി ജോലി ചെയ്യാം
  • ജോലി ലഭിച്ചാൽ, വർക്ക് വിസയിലേക്കും PR-ലേക്കും മാറാൻ ഉള്ള എളുപ്പവഴി

ഇത് ടെക് പ്രൊഫഷണലുകൾ, എഞ്ചിനിയർമാർ, ഹെൽത്ത് കെയർ പ്രവർത്തകർ തുടങ്ങി വിവിധ തസ്തികകളിൽ ഉള്ളവർക്കായി ഒരു വലിയ അവസരം തന്നെയാണ്.

ഓപ്പർച്യുണിറ്റി കാർഡിന് അപേക്ഷിക്കാനുള്ള യോഗ്യത

  1. വിദ്യാഭ്യാസ യോഗ്യത

താഴെ പറയുന്ന ഏതെങ്കിലും ഒരു യോഗ്യത നിങ്ങൾക്കുണ്ടായിരിക്കണം:

  • വൊക്കേഷണൽ ട്രെയിനിങ് – കുറഞ്ഞത് 2 വർഷത്തെ അംഗീകൃത തൊഴിൽപരിശീലനം.
  • ബിരുദം – നിങ്ങളുടെ മാതൃരാജ്യത്തിലും ജർമ്മനിയിലും അംഗീകരിക്കപ്പെടുന്ന ബിരുദം.

Anabin ഡാറ്റാബേസ് വഴി നിങ്ങളുടെ ബിരുദം ജർമ്മനിയിൽ അംഗീകരിക്കപ്പെടുന്നതാണോ എന്ന് പരിശോധിക്കാം.

2. ഭാഷാ പ്രാവീണ്യം

  • ജർമ്മൻ – കുറഞ്ഞത് A1 ലെവൽ (CEFR അടിസ്ഥാനത്തിൽ)

അല്ലെങ്കിൽ

  • ഇംഗ്ലീഷ് – കുറഞ്ഞത് B2 ലെവൽ (CEFR അടിസ്ഥാനത്തിൽ)

ഭാഷാ സർട്ടിഫിക്കറ്റുകൾ Goethe Institut, IELTS, TOEFL പോലുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നായിരിക്കണം.

3. ഫണ്ടുകളുടെ തെളിവ്

ജോലി തിരയുന്ന കാലയളവിൽ ജർമ്മനിയിൽ കഴിയാൻ തക്ക സാമ്പത്തിക ശേഷി തെളിയിക്കേണ്ടതുണ്ട് . അതിനായി €1,091/മാസം (2025 അടിസ്ഥാനത്തിൽ) ഉള്ള blocked account വേണം. അല്ലെങ്കിൽ ജർമനിയിൽ ഉള്ള ആരെങ്കിലും സ്പോൺസർ ചെയ്യണം (Formal Obligation Letter)

4. പോയിന്റ് അടിസ്ഥാനമുള്ള അപേക്ഷ (Degree പൂർണമായി അംഗീകരിക്കപ്പെടുന്നില്ലെങ്കിൽ മാത്രം)

ഈ സാഹചര്യത്തിൽ, നിങ്ങൾക്ക് കുറഞ്ഞത് 6 പോയിന്റ് ലഭിച്ചാൽ മതിയാകും. പോയിന്റുകൾ എങ്ങനെ ലഭിക്കും?

  • നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത
  • ജോലി പരിചയം
  • പ്രായം
  • ഭാഷാ പ്രാവീണ്യം
  • മുൻ ജർമ്മനി സന്ദർശനങ്ങൾ
  • ഭാര്യ/ഭർത്താവിന്റെ യോഗ്യത

BONUS TIP:

നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത ജർമ്മനിയിൽ പൂർണമായും അംഗീകരിക്കപ്പെടുകയാണെങ്കിൽ, പോയിന്റ് സിസ്റ്റം നോക്കണ്ട ആവിശ്യമില്ല – നേരിട്ട് അപേക്ഷിക്കാം!

ജർമ്മൻ ഓപ്പർച്യുണിറ്റി കാർഡിനെ കുറിച്ച് കൂടുതൽ അറിയാൻ ആയി ആരെ സമീപിക്കാം ?

കഴിഞ്ഞ 27 വർഷങ്ങളായി ഇമ്മിഗ്രേഷൻ രംഗത്തും വിദേശ വിദ്യാഭ്യാസ സേവന രംഗത്തും പേര് കേട്ടിട്ടുള്ള CanApprove Consultancy ക്ക് തീർച്ചയായും നിങ്ങളെ സഹായിക്കാൻ കഴിയുന്നതാണ്.

ജർമ്മൻ ഇമിഗ്രേഷനായി ഏറ്റവും കൂടുതൽ വിശ്വാസം നേടിയ അംഗീകൃത കൺസൾട്ടൻസി എന്ന നിലയിൽ, CanApprove അപേക്ഷകർക്ക് ഉചിതമായ മാർഗനിർദ്ദേശങ്ങളാണ് നൽകി വരുന്നത്. ജർമ്മൻ ഓപ്പർച്യുണിറ്റി കാർഡ് സേവനം ജർമ്മനി ആരംഭിച്ചു വെറും ആദ്യ 5 മാസത്തിനുള്ളിൽ, CanApprove വഴി സമർപ്പിച്ച 27 പേർക്ക് ഇതിനകം വിസ അംഗീകരിച്ചു കിട്ടിയിരിക്കുന്നു! ഇത് കേരളത്തിൽ നിന്ന് എന്നല്ല ഇന്ത്യയിലെ തന്നെ ഒരു കൺസൾട്ടൻസി വഴി ഉള്ള ആദ്യത്തെ ജർമ്മൻ ഓപ്പർച്യുണിറ്റി കാർഡ് വിജയ നിരക്കാണ് എന്ന് തന്നെ പറയേണ്ടി വരും.

നിങ്ങളുടെ യോഗ്യത തിരിച്ചറിയൽ മുതൽ, വിസ ഡോക്യൂമെന്റഷൻ , അപ്ലിക്കേഷൻ സമർപ്പിക്കൽ എന്നിവയടക്കമുള്ള എല്ലാ ഘട്ടങ്ങളിലും നിങ്ങൾക്ക് വേണ്ട എല്ലാ പിന്തുണയും CanApprove ഉറപ്പാക്കുന്നു.

നിങ്ങളും നിങ്ങളുടെ ജർമ്മൻ ജോലി സ്വപ്നത്തിന് തുടക്കമിടൂ… ജർമ്മൻ ഓപ്പർച്യുണിറ്റി കാർഡിലൂടെ! ഇന്ന് തന്നെ 9597281222 എന്ന നമ്പറിൽ വിളിക്കുകയോ, ഞങ്ങളുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി ഒരു സൗജന്യ കൺസൾട്ടേഷൻ ബുക്ക് ചെയ്യുകയോ ചെയ്യൂ.

കൂടുതൽ വിവരങ്ങൾക്ക് - e-mail - enquiry@canapprove.com | Contact No. - 7594088000

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം