
കോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിലെ ജനറൽ മെഡിസിൻ മേധാവിയും പ്രശസ്ത പ്രമേഹരോഗ വിദഗ്ധനുമായ ഡോ. പി. പി. നിസാബ് അന്താരാഷ്ട്ര പുരസ്കാരത്തിന് അർഹനായി.
ലണ്ടൻ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻ ഡോക്ടർമാർക്ക് നൽകുന്ന പരമോന്നത ബഹുമതിയായ എഫ് ആർ സി പി (FRCP) ബിരുദമാണ് അദ്ദേഹത്തിന് ലഭിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ലണ്ടനിൽ വെച്ച് നടന്ന ചടങ്ങിൽ റോയൽ കോളേജ് പ്രസിഡന്റ് ഡോ. മുംതാസ് പട്ടേൽ ബിരുദം സമ്മാനിച്ചു.
കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്നും എം ബി ബി എസ് നേടിയ ശേഷം മണിപ്പാൽ കസ്തുർബ മെഡിക്കൽ കോളേജിൽ നിന്നും സ്വർണമെഡലോട് കൂടി എം ഡി ജനറൽ മെഡിസിൻ കരസ്ഥ മാക്കി.പ്രമേഹ ചികിത്സയിലെ പ്രാഗത്ഭ്യം കണക്കിലെടുത്ത് ഡോ. നിസാബിന് അമേരിക്കൻ ഡയബെറ്റിസ് അസോസിയേഷൻ അംഗത്വം നേരത്തെ ലഭിച്ചിരുന്നു.
കോട്ടക്കൽ ആസ്റ്റർ മിംസിലെ ലണ്ടൻ റോയൽ കോളേജ് നടത്തുന്ന മെഡിസിൻ പി. ജി കോഴ്സ് ഐ എം ടി യുടെ ട്രെയിനിങ് പ്രോഗ്രാം ഡയരക്ടർ കൂടിയാണ് ഡോ. നിസാബ്. കോഴിക്കോട് ചാത്തമംഗലം സ്വേദേശികളായ പി. മുഹമ്മദ് കാസിമിന്റെയും പി. എം. മറിയമ്പിയുടെയും മകനാണ്. റസീനയാണ് ഭാര്യ.നസ്‌ലിൻ, നെഹ്റിൻ, ഇസാൻ മുഹമ്മദ് എന്നിവർ മക്കളാണ്.