ദേ വീണ്ടും വമ്പൻ ഓഫറുകളുമായി ആമസോൺ, അടിപൊളി ബാങ്ക് ഓഫറും, ഷോപ്പിങ് സ്പ്രീ 11 വരെ, ക്ലാസാക്കാം ലിവിങ് സ്പേസ്

Published : Feb 09, 2024, 03:09 PM IST
ദേ വീണ്ടും വമ്പൻ ഓഫറുകളുമായി ആമസോൺ, അടിപൊളി  ബാങ്ക് ഓഫറും, ഷോപ്പിങ് സ്പ്രീ 11 വരെ, ക്ലാസാക്കാം ലിവിങ് സ്പേസ്

Synopsis

അവാനി, ബജാജ്, പീജിയൺ, പ്രസ്റ്റീജ്, സെൽബെൽ, ബോറോസിൽ, വേഗ മുതലായ ബ്രാൻഡുകളുടെ ഉല്പന്നങ്ങൾ ഓഫറിൽ ലഭ്യമാകും. 

കൊച്ചി : ആമസോണിന്‍റെ ഹോം ഷോപ്പിംഗ് സ്‌പ്രീ ഫെബ്രുവരി 11 വരെ. ഹോം, കിച്ചൻ, ഔട്ട്‌ഡോർ ഉൽപ്പന്നങ്ങളുടെ മികച്ച ബ്രാൻഡുകൾക്ക് കുറഞ്ഞത് 40 ശതമാനം വരെ ഇളവുണ്ടാകും. അവാനി, ബജാജ്, പീജിയൺ, പ്രസ്റ്റീജ്, സെൽബെൽ, ബോറോസിൽ, വേഗ മുതലായ ബ്രാൻഡുകളുടെ ഉല്പന്നങ്ങൾ ഓഫറിൽ ലഭ്യമാകും. 

സിഐടിഐ ബാങ്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവയിലും, 1250 രൂപയുടെ ഇഎംഐ ട്രാൻസാക്ഷനിലും പരമാവധി 1000 രൂപ ഡിസ്ക്കൗണ്ട് നേടാം. 1500 രൂപയുടെ മിനിമം പർച്ചേസിൽ 300 രൂപ അധിക ഇളവ് നേടാം. വാലെന്റൈൻസ് ഗിഫ്റ് കോംബോ, ബെഡ്ഷീറ്റ് ആൻഡ് മാട്രസ്സ്, സ്പോർട്ട്‍സ് ആന്‍റ് ഗാർഡൻ, ഫർണിച്ചറുകൾ, ഹോം ആൻഡ് കിച്ചൺ, ഓട്ടോ പ്രോഡക്ടുകൾക്കും ഓഫറുകൾ ലഭ്യമാകും.

ആമസോൺ ഇന്ത്യ ‘സ്വഛതാ സ്റ്റോർ’ ആരംഭിച്ചു

കൊച്ചി : കേന്ദ്ര സർക്കാരിന്റെ സ്വഛ് ഭാരത് മിഷനെ പിന്തുണയ്ക്കാൻ  ആമസോൺ ‘സ്വഛതാ സ്റ്റോർ’ ആരംഭിച്ചു. വ്യാപാരികൾ, എസ്എംഇകൾ, നിർമ്മാതാക്കൾ എന്നിവരിൽ നിന്ന് വാക്വം ക്ലീനർ, സാനിട്ടറിവെയർ, വാട്ടർ പ്യൂരിഫയറുകൾ, മോപ്‌സ് & ബ്രൂംസ് എന്നിങ്ങനെ 20,000-ത്തിലധികം ക്ലീനിംഗ് ഉൽപന്നങ്ങൾക്ക് 'ആമസോൺ സ്വഛത സ്റ്റോർ' മികച്ച ഡീലുകൾ ഓഫർ ചെയ്യും.ദേശീയ ശുചിത്വ ദിനത്തോട് അനുബന്ധിച്ച് ആരംഭിച്ച സ്റ്റോർ, രാജ്യത്താകെ  ഉപഭോക്താക്കളുടെ ഇടയിൽ വൃത്തിയും ശുചിത്വവും സംബന്ധിച്ച് അവബോധം സൃഷ്ടിക്കും. സർക്കാരിന്റെ “ക്ലീൻ ഇന്ത്യ” എന്ന വീക്ഷണത്തിന് പിന്തുണയേകുന്നത് അഭിമാനകരമാണെന്ന് ആമസോൺ ഇന്ത്യയുടെ കൺസ്യൂമർ ബിസിനസ് വൈസ് പ്രസിഡന്‍റ് കൺട്രി മാനേജരായ മനീഷ് തിവാരി പറഞ്ഞു.

Read more: "ചുമന്ന് മടുത്തു, ഇനി വലിയ സാധനങ്ങൾ ഓർഡർ ചെയ്യരുത്"; വീഡിയോ ക്ലിപ്പിന്റെ പേരിൽ പണി പോയെന്ന് ആമസോൺ ജീവനക്കാരൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ; പ്രവാസികള്‍ പണം നാട്ടിലേക്ക് അയയ്ക്കാന്‍ ഏറ്റവും നല്ല സമയം ഏത്?
'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി