സിൽവർ ലൈൻ പദ്ധതി റെയിൽവെ മന്ത്രാലയത്തിൻ്റെ പരിഗണനയിലെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ; പ്രതികരണം കൊച്ചിയിൽ

Published : Feb 21, 2025, 02:35 PM ISTUpdated : Feb 21, 2025, 02:36 PM IST
സിൽവർ ലൈൻ പദ്ധതി റെയിൽവെ മന്ത്രാലയത്തിൻ്റെ പരിഗണനയിലെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ; പ്രതികരണം കൊച്ചിയിൽ

Synopsis

സംസ്ഥാനത്ത് സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നത് കേന്ദ്രത്തിൻ്റെ പരിഗണനയിലെന്ന് റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ

കൊച്ചി: സംസ്ഥാനത്ത് ഇടതുസർക്കാർ മുന്നോട്ട് വെച്ച കാസർകോട് - തിരുവനന്തപുരം അതിവേഗ റെയിൽ പദ്ധതി - സിൽവർ ലൈൻ - കേന്ദ്ര റെയിൽവെ മന്ത്രാലയത്തിൻ്റെ പരിഗണനയിലാണെന്ന് കേന്ദ്ര റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ. റെയിൽവെ മന്ത്രാലയം ചില വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ഇതിനുള്ള മറുപടിക്കായി കാത്തിരിക്കുകയാണെന്നും റെയിൽവെ മന്ത്രി പറഞ്ഞു. കൊച്ചിയിൽ നടക്കുന്ന ഗ്ലോബൽ ഇൻവെസ്റ്റേർസ് സമ്മിറ്റ് കേരള 2025 പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു റെയിൽവെ മന്ത്രി. പദ്ധതിയുമായി ജനങ്ങൾ ഉയർത്തിയിരിക്കുന്ന പ്രശ്നങ്ങൾ സംസ്ഥാന സർക്കാർ പരിഹരിക്കണം. സംസ്ഥാനത്ത് നിന്ന് ചോദ്യങ്ങൾക്ക് മറുപടി ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ ചർച്ചകൾ നടക്കുമെന്നും റെയിൽവെ മന്ത്രി പ്രതികരിച്ചു.

PREV
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും