വിമാന ടിക്കറ്റുകള്‍ക്ക് വന്‍ ഓഫര്‍ പ്രഖ്യാപിച്ച് ഗോ എയര്‍: കേരളത്തില്‍ നിന്നുളള സര്‍വീസുകള്‍ക്കും നിരക്കിളവ്

Published : Apr 22, 2019, 12:22 PM ISTUpdated : Apr 22, 2019, 12:24 PM IST
വിമാന ടിക്കറ്റുകള്‍ക്ക് വന്‍ ഓഫര്‍ പ്രഖ്യാപിച്ച് ഗോ എയര്‍: കേരളത്തില്‍ നിന്നുളള സര്‍വീസുകള്‍ക്കും നിരക്കിളവ്

Synopsis

കണ്ണൂര്‍, കൊച്ചി തുടങ്ങിയ ഇടങ്ങളില്‍ നിന്നുളള സര്‍വീസുകള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലി- ഹൈദരാബാദ്- കൊച്ചി റൂട്ടില്‍ 3,548 രൂപ നിരക്കില്‍ ടിക്കറ്റുകള്‍ ഗോ എയര്‍ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. 

കണ്ണൂര്‍: ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ക്ക് വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗോ എയര്‍. ഏപ്രില്‍ 18 മുതല്‍ 24 വരെയുളള ബുക്കിങിനാണ് ഇളവുകള്‍ ബാധകമാകുക. ആഭ്യന്തര റൂട്ടുകളില്‍ ടിക്കറ്റ് നിരക്കുകള്‍ 2,765 രൂപ മുതല്‍ ആരംഭിക്കും. വിദേശ റൂട്ടുകളില്‍ ടിക്കറ്റ് നിരക്കുകള്‍ 7,000 രൂപ മുതലാണ് ആരംഭിക്കുക.  

കണ്ണൂര്‍, കൊച്ചി തുടങ്ങിയ ഇടങ്ങളില്‍ നിന്നുളള സര്‍വീസുകള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലി- ഹൈദരാബാദ്- കൊച്ചി റൂട്ടില്‍ 3,548 രൂപ നിരക്കില്‍ ടിക്കറ്റുകള്‍ ഗോ എയര്‍ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. കണ്ണൂര്‍- ചെന്നൈ- പൂനെ റൂട്ടില്‍ 3,839 രൂപ മുതല്‍ ഇളവുകളോടെ ടിക്കറ്റ് ലഭിക്കും. കണ്ണൂര്‍- ബാംഗ്ലൂര്‍- ലക്നൗ റൂട്ടില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് നിരക്ക് 3,788 രൂപ മുതല്‍ തുടങ്ങും. 

ഇതോടൊപ്പം ബാംഗ്ലൂരില്‍ നിന്നുളള നിരവധി അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫര്‍ ടിക്കറ്റുകളുടെ കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങിനും ഗോ എയറിന്‍റെ വെബ്സൈറ്റ് ലഭിക്കും.
 

PREV
click me!

Recommended Stories

Gold Rate Today: വിവാഹ വിപണി കിതയ്ക്കുന്നു, സ്വർണവിലയിൽ നേരിയ ഇടിവ്; ഉപഭോക്താക്കൾക്ക് ആശ്വാസത്തിന് വകയുണ്ടോ?
ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ