Latest Videos

കേരളത്തില്‍ റെക്കോര്‍ഡുകൾ ഭേദിച്ച് സ്വർണ വില; പവന് 40,000 രൂപയിലെത്തി

By Web TeamFirst Published Jul 31, 2020, 11:24 AM IST
Highlights

കൊ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല്‍ മ​റ്റ് വി​പ​ണി​ക​ളി​ല്‍ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്ന​താ​ണ് സ്വ​ര്‍​ണ​ത്തി​ലെ വി​ല​ക്ക​യ​റ്റ​ത്തി​ന് പ്ര​ധാ​ന കാ​ര​ണം. ക​ഴി​ഞ്ഞ ഏതാനും ദി​വ​സ​ങ്ങ​ളാ​യി സ്വ​ര്‍​ണ വി​ല പു​തി​യ റിക്കാ​ര്‍​ഡ് സൃ​ഷ്ടി​ച്ച് നീ​ങ്ങു​ക​യാ​ണ്.

കൊച്ചി: സ്വർണവില പവന് 40,000 രൂപയിലെത്തി. ഇന്ന് മാത്രം ഗ്രാമിന് 35 രൂപയാണ് കൂടിയത്. ഒരു ഗ്രാമിന് 5000 രൂപയാണ് സ്വർണത്തിന്‍റെ ഇന്നത്തെ വിൽപ്പന നിരക്ക്. ജനുവരി മാസത്തിൽ നിന്ന് 10,400 രൂപയാണ് 7 മാസം കൊണ്ട് കൂടിയത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില 1971 ഡോളറാണ് നിരക്ക്.

കൊ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല്‍ മ​റ്റ് വി​പ​ണി​ക​ളി​ല്‍ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്ന​താ​ണ് സ്വ​ര്‍​ണ​ത്തി​ലെ വി​ല​ക്ക​യ​റ്റ​ത്തി​ന് പ്ര​ധാ​ന കാ​ര​ണം. ക​ഴി​ഞ്ഞ ഏതാനും ദി​വ​സ​ങ്ങ​ളാ​യി സ്വ​ര്‍​ണ വി​ല പു​തി​യ റിക്കാ​ര്‍​ഡ് സൃ​ഷ്ടി​ച്ച് നീ​ങ്ങു​ക​യാ​ണ്. 2011 ലെ ​ഉ​യ​ര്‍​ന്ന അ​ന്താ​രാ​ഷ്ട്ര വി​ല​യാ​യ 1917.90 ഡോ​ള​ര്‍ ക​ഴി​ഞ്ഞ 28നാ​ണു തി​രു​ത്തി​യ​ത്. 1981.27 എ​ന്ന പു​തി​യ റി​ക്കാ​ര്‍​ഡ് ത​ക​ര്‍​ത്ത് ര​ണ്ടാ​യി​രം ഡോ​ള​ര്‍ മ​റി​ക​ട​ന്നാ​ല്‍ ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ 2,300 ഡോ​ള​ര്‍ വ​രെ​യെ​ത്താ​മെ​ന്ന പ്ര​വ​ച​ന​ങ്ങ​ളാ​ണ് വ​രു​ന്ന​ത്.

ജൂലൈ മാസം ഒന്നാം തീയതിയിലെ ഉയർന്ന നിരക്കാണ് സ്വർണ വിപണി ഇന്ന് മറിക‌ടന്നത്. ജൂലൈ ഒന്നിന് ​ഗ്രാമിന് 4,520 രൂപയായിരുന്നു നിരക്ക്. പവന് 36,160 രൂപയുമായിരുന്നു. കൊവി‍ഡ് വ്യാപനവും അമേരിക്ക ചൈന വ്യാപാര യുദ്ധവും ഓഹരി വിപണിയിലെ ചാഞ്ചാട്ടവും മൂലം ആഗോള തലത്തിൽ സ്വര്‍ണ്ണത്തിൽ നിക്ഷേപങ്ങൾ കൂടുന്നതാണ് വില കുതിച്ചുയരാൻ കാരണം. നിക്ഷേപങ്ങൾ കൂടുന്നതിനാൽ സ്വര്‍ണ വില ഇനിയും ഉയരാനാണ് സാധ്യത.

click me!