ഒരു വർഷത്തോളം നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷമാണ് ഇന്ന് അമേരിക്കയും ഇന്ത്യയും ഇടക്കാല വ്യാപാര കരാറിൽ ധാരണയായത്.

ഇന്ത്യയും യുഎസും തമ്മിലുള്ള 500 ബില്യണ്‍ ഡോളറിന്റെ ഇടക്കാല വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് വിപണിയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുള്ള ഉയര്‍ന്ന നികുതികളില്‍ വലിയ കുറവ് വരുത്താന്‍ ഈ കരാര്‍ സഹായിക്കും. 

ഒരു വർഷത്തോളം നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷമാണ് ഇന്ന് അമേരിക്കയും ഇന്ത്യയും ഇടക്കാല വ്യാപാര കരാറിൽ ധാരണയായത്. ഇരുപക്ഷവും ഒരു വ്യാപാര കരാറിലെത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷം, താരിഫ്, വിപണി പ്രവേശനം, മേഖലാ സഹകരണം എന്നിവയിൽ വ്യക്തത വന്നു,

Add Asianetnews as a Preferred SourcegooglePreferred


പരിധിയിൽ നിന്ന് ഒഴിവാക്കിയ കാർഷിക ഉത്പനങ്ങൾ

  • അരി ഗോതമ്പ് കൊപ്ര കൂവരക് ചെറുധാന്യങ്ങൾ ബാർലി ഓട്സ് മൈദ

പരിധിയിൽ നിന്ന് ഒഴിവാക്കിയ പച്ചക്കറികൾ

  • ഉള്ളി ഉരുളകിഴങ്ങ് മട്ടർ മഷ്റൂം ബീൻസ് വെണ്ടയ്ക്ക വെളുത്തുള്ളി വെള്ളരിക്ക ഷിംല മിർച്ച് കാബൂളി ചന മധുര കിഴങ്ങ് മത്തൻ

പരിധിയിൽ നിന്ന് ഒഴിവാക്കിയ പഴങ്ങൾ

  • വാഴപഴം മാങ്ങ സ്ട്രോബെറി സംരക്ഷിത ചെറി പുളി ഓറഞ്ച് നാരങ്ങ മുന്തിരി

പരിധിയിൽ നിന്ന് ഒഴിവാക്കിയ ക്ഷീര ഉൽപന്നങ്ങൾ

  • പാൽ പാൽപ്പൊടി തൈര്, യോഗർട്ട് മോര് വെണ്ണ നെയ്യ് ചീസ് പനീർ

പരിധിയിൽ നിന്ന് ഒഴിവാക്കിയത്

  • മുളക് ജീരകം ഏലക്ക മല്ലി മഞ്ഞൾ