വൻ കുതിപ്പ്; കേരളത്തിലെ സ്വർണ വില വീണ്ടും റെക്കോർഡ് തകർത്തു

Published : Jul 22, 2020, 10:37 AM ISTUpdated : Jul 22, 2020, 10:39 AM IST
വൻ കുതിപ്പ്; കേരളത്തിലെ സ്വർണ വില വീണ്ടും റെക്കോർഡ് തകർത്തു

Synopsis

ജൂലൈ മാസം ഒന്നാം തീയതിയിലെ ഉയർന്ന നിരക്കാണ് സ്വർണ വിപണി ഇന്ന് മറിക‌ടന്നത്. ട്രോയ് ഔൺസിന് (31.1 ​ഗ്രാം) അന്താരാഷ്‌ട്ര വിപണിയിൽ 1,858 ഡോളറാണ് നിലവിലെ നിരക്ക്.

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ റെക്കോർഡ് കുതിപ്പ് തുടരുന്നു. സ്വർണ വില ഇന്ന് ​ഗ്രാമിന് 65 രൂപയാണ് കൂടിയത്. പവന് 520 രൂപയും വർധിച്ചു. ​ഗ്രാമിന് 4,660 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 37,280 രൂപയും.

കഴിഞ്ഞ ദിവസം ​ഗ്രാമിന് 4,595 രൂപയായിരുന്നു നിരക്ക്. പവന് 36,760 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിലും വൻ വർധനവാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ട്രോയ് ഔൺസിന് (31.1 ​ഗ്രാം) അന്താരാഷ്‌ട്ര വിപണിയിൽ 1,858 ഡോളറാണ് നിലവിലെ നിരക്ക്. ജൂലൈ മാസം ഒന്നാം തീയതിയിലെ ഉയർന്ന നിരക്കാണ് സ്വർണ വിപണി ഇന്ന് മറിക‌ടന്നത്. ജൂലൈ ഒന്നിന് ​ഗ്രാമിന് 4,520 രൂപയായിരുന്നു നിരക്ക്. പവന് 36,160 രൂപയുമായിരുന്നു. 

ആഗോള തലത്തിൽ സ്വർണത്തിൽ നിക്ഷേപങ്ങൾ കൂടുന്നതിനാൽ വില തുടർന്നും ഉയരാൻ തന്നെയാണ് സാധ്യത. ചില രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് രണ്ടാം തരം​ഗത്തിന്റെ ലക്ഷണങ്ങൾ, ദുർബലമായ ഇക്വിറ്റി മാർക്കറ്റുകൾ, സാമ്പത്തിക ശക്തികൾക്കിടയിലെ രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വങ്ങൾ, ആഗോള സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ച വേഗത്തിൽ വീണ്ടെടുക്കുന്നില്ലെന്ന തരത്തിലെ വിപണി റിപ്പോർട്ടുകൾ തുടങ്ങിയവയാണ് സ്വർണത്തെ നിക്ഷേപകർക്കിടയിലെ പ്രിയപ്പെട്ടവനാക്കി മാറ്റുന്നത്.

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍