കേരളത്തിലെ സ്വർണ വില കുറഞ്ഞു

Web Desk   | Asianet News
Published : Aug 10, 2020, 11:26 AM ISTUpdated : Aug 10, 2020, 11:50 AM IST
കേരളത്തിലെ സ്വർണ വില കുറഞ്ഞു

Synopsis

കൊവിഡ് -19 ആശങ്കകളും അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാര -രാഷ്ട്രീയ തകർക്കങ്ങളുമാണ് അന്താരാഷ്ട്ര സ്വർണ നിരക്ക് ഉയർന്ന നിലയിൽ തുടരാൻ കാരണം. 

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഇന്ന് ​ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. പവന് 400 രൂപയും താഴേക്ക് എത്തി. ​ഗ്രാമിന് 5,200 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 41,600 രൂപയും. 

ജൂലൈ എട്ടിന്, ​ഗ്രാമിന് 5,250 രൂപയായിരുന്നു നിരക്ക്. പവന് 42,000 രൂപയും. സ്വർണത്തിന്റെ കേരളത്തിലെ എക്കാലത്തെയും ഉയർന്ന നിരക്കായിരുന്നു ഇത്. അന്താരാഷ്‌ട്ര സ്വർണവിലയിൽ കഴിഞ്ഞ ദിവസം നേരിയ ഇടിവ് റിപ്പോർട്ട് ചെയ്തു. കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 2,030 ഡോളറാണ് നിലവിലെ നിരക്ക്. 

കൊവിഡ് -19 ആശങ്കകളും അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാര -രാഷ്ട്രീയ തകർക്കങ്ങളുമാണ് അന്താരാഷ്ട്ര സ്വർണ നിരക്ക് ഉയർന്ന നിലയിൽ തുടരാൻ കാരണം. 

PREV
click me!

Recommended Stories

പേഴ്‌സണല്‍ ലോണ്‍ എടുക്കാന്‍ ആലോചിക്കുന്നുണ്ടോ? ഇഎംഐ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ ഇതാ
അവധിക്കാലം അടിച്ചുപൊളിക്കാം; പോക്കറ്റ് കീറാതെ! ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഈ 4 കാര്യങ്ങള്‍ ശ്രദ്ധിക്കൂ