കേരളത്തിലെ സ്വര്‍ണവില കുറയുന്നു; സമ്മര്‍ദ്ദം കുറയാതെ ആഭരണ വിപണി

Web Desk   | Asianet News
Published : Feb 04, 2020, 11:25 AM IST
കേരളത്തിലെ സ്വര്‍ണവില കുറയുന്നു; സമ്മര്‍ദ്ദം കുറയാതെ ആഭരണ വിപണി

Synopsis

സ്വര്‍ണവില ഇപ്പോഴും 30,000 ത്തിന് മുകളില്‍ തുടരുന്നത് ആഭരണ വിപണിയില്‍ വലിയ സമ്മര്‍ദ്ദത്തിന് കാരണമായിട്ടുണ്ട്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 30 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 240 രൂപയും കുറഞ്ഞു. ഗ്രാമിന് 3,770 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 

ഒരു പവന്‍ സ്വര്‍ണത്തിന് 30,160 രൂപയാണ് നിരക്ക്. ഇന്നലെ സ്വര്‍ണത്തിന് ഗ്രാമിന് 3,800 രൂപയായിരുന്നു നിരക്ക്, പവന്  30,400 രൂപയും. ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. സ്വര്‍ണവില ഇപ്പോഴും 30,000 ത്തിന് മുകളില്‍ തുടരുന്നത് ആഭരണ വിപണിയില്‍ വലിയ സമ്മര്‍ദ്ദത്തിന് കാരണമായിട്ടുണ്ട്. 

ആഗോളവിപണിയില്‍ ഒരു ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,572.86 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണം. 
 

PREV
click me!

Recommended Stories

ആർ‌ബി‌ഐ വീണ്ടും പലിശ കുറച്ചേക്കാം; റിപ്പോ നിരക്ക് 5 ശതമാനമായേക്കുമെന്ന് യു‌ബി‌ഐ റിപ്പോർട്ട്
ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്, ലക്ഷ്യം ഇതാണ്