സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു

Published : Aug 19, 2020, 12:13 PM ISTUpdated : Aug 19, 2020, 12:22 PM IST
സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു

Synopsis

കൊവിഡ് -19 മൂലം പ്രതിസന്ധിയിലായ ആഭരണ വിപണി സ്വര്‍ണ വിലയില്‍ കുറവുണ്ടായതോടെ  മികച്ചതാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില ഇന്ന് കുറഞ്ഞു. ഗ്രാമിന് നൂറ് രൂപ കുറഞ്ഞ് 4930 രൂപയാണ് ഇന്നത്തെ നിരക്ക്. പവന് 39,440. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില കൂടി 1992 ഡോളറിലെത്തി.

അന്താരാഷ്ട്ര സ്വർണ വിലയിലെ താഴ്ന്ന നിലവാരത്തിൽ നിന്നും സംഘടിതമേഖലേക്ക് വൻതോതിൽ നിക്ഷേപമിറക്കിയതും, കഴിഞ്ഞാഴ്ച്ച കരുത്ത് നേടിയ ഡോളർ 0.23% ഇടിഞ്ഞ് വീണ്ടും ദുർബലമായതുമാണ് സ്വർണ വില കുതിക്കാൻ കാരണം. നിലവിലുള്ള യുഎസ്-ചൈന സംഘർഷങ്ങളും ETF കളിലെ സ്വർണ നിക്ഷേപത്തിന്റെ ഉയർച്ചയും മറ്റൊരു കാരണമായി

ചിങ്ങം മാസം എത്തിയതോടെ വിപണിയെ സംബന്ധിച്ച് പ്രതീക്ഷ വർധിച്ചതായി കേരളത്തിലെ ജ്വല്ലറി ഉടമകൾ പറയുന്നു. കൊവിഡ് -19 മൂലം പ്രതിസന്ധിയിലായ ആഭരണ വിപണി സ്വര്‍ണ വിലയില്‍ കുറവുണ്ടായതോടെ  മികച്ചതാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.  

PREV
click me!

Recommended Stories

ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല
അമേരിക്കയുടെ 'താരിഫ്' പ്രഹരം; ഒമാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ മറുപടി