കേരളത്തിലെ സ്വർണ വില ഉയർ‌ന്നു

Web Desk   | Asianet News
Published : Sep 21, 2020, 12:02 PM IST
കേരളത്തിലെ സ്വർണ വില ഉയർ‌ന്നു

Synopsis

കൊവിഡ് -19 ആശങ്കകളും അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാര -രാഷ്ട്രീയ തകർക്കങ്ങളുമാണ് അന്താരാഷ്ട്ര സ്വർണ നിരക്ക് ഉയർന്ന നിലയിൽ തുടരാൻ കാരണം.

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് വർധന രേഖപ്പെടുത്തി. ഇന്ന് ​ഗ്രാമിന് 10 രൂപയാണ് കൂടിയത്. പവന് 80 രൂപയും ഉയർന്നു. ​ഗ്രാമിന് 4,770 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 38,160 രൂപയും. 

സെപ്റ്റംബർ 19 ന്, ​ഗ്രാമിന് 4,760 രൂപയായിരുന്നു നിരക്ക്. പവന് 38,080 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിൽ കഴിഞ്ഞ ദിവസം നേരിയ വർധന റിപ്പോർട്ട് ചെയ്തു. കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,950 ഡോളറാണ് നിലവിലെ നിരക്ക്. 

കൊവിഡ് -19 ആശങ്കകളും അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാര -രാഷ്ട്രീയ തകർക്കങ്ങളുമാണ് അന്താരാഷ്ട്ര സ്വർണ നിരക്ക് ഉയർന്ന നിലയിൽ തുടരാൻ കാരണം. 

PREV
click me!

Recommended Stories

ചരിത്ര നേട്ടവുമായി ഇന്ത്യ! 62.66 ശതമാനത്തിന്റെ വന്‍ വര്‍ധനവ്, പ്രതിരോധ കയറ്റുമതിയില്‍ രാജ്യത്തിന് റെക്കോര്‍ഡ് തിളക്കം
ഏപ്രിൽ ഒന്നിന് വന്ന പരിഷ്കാരങ്ങൾ തുണച്ചു, ഇത് 12 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ കുതിപ്പ്; മിന്നും മുന്നേറ്റവുമായി രൂപ