ടൂറിസ്റ്റുകൾക്കായി ഇനി റസിഡൻഷ്യൽ ഹോം സ്റ്റേകൾ: നികുതി ഇളവ് പ്രഖ്യാപിച്ച് സർക്കാർ

Web Desk   | Asianet News
Published : Sep 20, 2020, 11:40 PM ISTUpdated : Sep 20, 2020, 11:43 PM IST
ടൂറിസ്റ്റുകൾക്കായി ഇനി റസിഡൻഷ്യൽ ഹോം സ്റ്റേകൾ: നികുതി ഇളവ് പ്രഖ്യാപിച്ച് സർക്കാർ

Synopsis

പഞ്ചായത്തുകളിൽ ഇത് 10 രൂപയും പരമാവധി 25 രൂപയും ആയിരിക്കും. 

തിരുവനന്തപുരം: കൊവിഡ് -19 പകർച്ചവ്യാധിയെ തുടർന്ന് പ്രതിസന്ധി നേരിടുന്ന വിനോദ സഞ്ചാര മേഖലയ്ക്ക് ആശ്വാസ തീരുമാനവുമായി സംസ്ഥാന സർക്കാർ. വ്യക്തികൾ താമസിക്കുന്ന വീട്ടിൽ തന്നെ ‌വിനോദ സഞ്ചാരികൾക്ക് താമസ സൗകര്യം നൽകുന്ന കെട്ടിടങ്ങളെ സർക്കാർ റസിഡൻഷ്യൽ ഹോം സ്റ്റേ വിഭാ​ഗത്തിൽ ഉൾപ്പെടുത്തി.

ഇതുസംബന്ധിച്ച വിശദമായ വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചു. ഇനി മുതൽ ഈ വിഭാ​ഗത്തിൽ ഉൾപ്പെടുന്ന ഹോം സ്റ്റേകൾക്ക് ​ഗാർഹിക ആവശ്യങ്ങൾക്കായുളള നിരക്കിൽ വെള്ളം, വൈദ്യുതി എന്നീ സേവനങ്ങൾ ലഭിക്കും. റസിഡൻഷ്യൽ ഹോം സ്റ്റേകളുടെ വസ്തു നികുതി നിരക്കുകളിലും സർക്കാർ മാറ്റം വരുത്തി. ന​ഗരസഭകളിലും കോർപ്പറേഷനുകളിലും ഹോം സ്റ്റേകൾക്ക് ഇനി മുതൽ ഏകീകൃത നിരക്കായിരിക്കും. 

മുൻപ് ന​ഗരസഭകളിൽ വസ്തു നികുതി നിരക്ക് ചതുരശ്ര മീറ്ററിന് 40 രൂപയും കോർപ്പറേഷനുകളിൽ ഇത് 60 രൂപയും ആയിരുന്നു. ​ഗ്രാമപഞ്ചായത്തുകളിൽ കുറഞ്ഞത് 30 രൂപയും പരമാവധി 40 രൂപയുമായിരുന്നു. ഇനിമുതൽ ന​ഗരസഭകളിലും കോർപ്പറേഷനുകളിലും നിരക്ക് 15 രൂപയും പരമാവധി 35 രൂപയുമായിരിക്കും. പഞ്ചായത്തുകളിൽ ഇത് 10 രൂപയും പരമാവധി 25 രൂപയും ആയിരിക്കും. 

എന്നാൽ, നിലവിലുളള സ്വകാര്യ ഹോസ്റ്റൽ/ ഹോം സ്റ്റേ എന്നിവയ്ക്ക് ഈ പുതിയ നിയമം ബാധകമല്ല.   

PREV
click me!

Recommended Stories

ചരിത്ര നേട്ടവുമായി ഇന്ത്യ! 62.66 ശതമാനത്തിന്റെ വന്‍ വര്‍ധനവ്, പ്രതിരോധ കയറ്റുമതിയില്‍ രാജ്യത്തിന് റെക്കോര്‍ഡ് തിളക്കം
ഏപ്രിൽ ഒന്നിന് വന്ന പരിഷ്കാരങ്ങൾ തുണച്ചു, ഇത് 12 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ കുതിപ്പ്; മിന്നും മുന്നേറ്റവുമായി രൂപ