കേരളത്തിലെ സ്വര്‍ണവില വീണ്ടും കൂടി

Published : Nov 01, 2019, 12:40 PM IST
കേരളത്തിലെ സ്വര്‍ണവില വീണ്ടും കൂടി

Synopsis

 സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്.   

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 3,600 രൂപയും പവന് 28,800 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. 

ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കൂടിയത്. ഇന്നലെ ഗ്രാമിന് 3,570 രൂപയും പവന് 28,560 രൂപയുമായിരുന്നു നിരക്ക്. സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്. 

ആഗോളവിപണിയില്‍ സ്വർണവിലയിൽ ഇന്ന് വര്‍ധന രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,509.49 ഡോളറാണ് ഇന്നത്തെ നിരക്ക്. 

PREV
click me!

Recommended Stories

റോക്കറ്റും ഉപഗ്രഹ ഇന്റർനെറ്റും തുണച്ചു, സമ്പന്നരിൽ ലോകത്ത് ആരും എത്തിപ്പെടാത്ത 'ട്രില്ല്യണയർ' നേട്ടത്തിനരികെ മസ്ക്
വാങ്ങുന്നത് ഫ്രൂട്ട് ജ്യൂസ് എന്ന് കരുതി, ഉള്ളില്‍ വോഡ്ക! ടെട്രാ പാക്കുകളിലെ മദ്യവില്‍പ്പനയ്ക്കെതിരെ സുപ്രീം കോടതി