'പണിയില്ലാതെ ഇന്ത്യാക്കാര്‍': രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ വീണ്ടും വന്‍ വര്‍ധന

Published : Nov 01, 2019, 11:34 AM IST
'പണിയില്ലാതെ ഇന്ത്യാക്കാര്‍': രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ വീണ്ടും വന്‍ വര്‍ധന

Synopsis

രാജ്യത്തെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്താനായി സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വേഗം കൂട്ടിയതിന് ശേഷവും തൊഴിലില്ലായ്മ നിരക്ക് കൂടുന്നത് ആശങ്ക നല്‍കുന്നതാണ്.

ദില്ലി: ഒക്ടോബറിലെ ഇന്ത്യയുടെ തൊഴിലില്ലായ്മാ നിരക്ക് 8.5 ശതമാനമായി ഉയർന്നു, 2016 ഓഗസ്റ്റിന് ശേഷമുളള ഏറ്റവും ഉയർന്ന നിരക്കാണിത്. സെപ്റ്റംബറിൽ തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമായിരുന്നു. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമി (സിഎംഐഇ) വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകൾ സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യത്തിന്റെ ആഘാതത്തെക്കുറിച്ച് സൂചന നല്‍കുന്നതാണ്.

ഇന്ത്യയുടെ ഇൻഫ്രാസ്ട്രക്ചർ ഉൽ‌പാദനം ഒരു വർഷം മുമ്പത്തേതിനേക്കാൾ 5.2 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വർഷങ്ങളിലെ ഏറ്റവും മോശം പ്രകടനമാണ് സർക്കാർ കണക്കുകളില്‍ നിന്ന് ദൃശ്യമാകുന്നത്. വ്യാവസായിക ഉൽ‌പാദനം ആഗസ്തിൽ ആറ് വർഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ നിരക്കിലേക്ക് ചുരുങ്ങിയിരുന്നു.

രാജ്യത്തെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്താനായി സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വേഗം കൂട്ടിയതിന് ശേഷവും തൊഴിലില്ലായ്മ നിരക്ക് കൂടുന്നത് ആശങ്ക നല്‍കുന്നതാണ്. ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് ഈ സാമ്പത്തിക വര്‍ഷം ഏഴ് ശതമാനത്തിന് താഴെയായിരിക്കുമെന്നാണ് അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സികളടക്കം കണക്കാക്കുന്നത്.

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍