സ്വർണത്തിന് കേരളത്തിൽ റെക്കോർഡ് നിരക്ക്; രാജ്യാന്തര വിപണിയിൽ 1,700 ഡോളർ കടന്ന് സ്വർണം

Web Desk   | Asianet News
Published : Apr 29, 2020, 01:46 PM IST
സ്വർണത്തിന് കേരളത്തിൽ റെക്കോർഡ് നിരക്ക്; രാജ്യാന്തര വിപണിയിൽ 1,700 ഡോളർ കടന്ന് സ്വർണം

Synopsis

കൊവിഡ് ഭീതിക്ക് ഉണ്ടായതിന് ശേഷം 300 ഡോളറോളം സ്വർണത്തിന് നിരക്ക് വർധിച്ചിരുന്നു.

തിരുവനന്തപുരം: റെക്കോർഡുകൾ തകർത്ത് സ്വർണവില. ഇന്ന് സ്വർണം പവന് 280 രൂപ കൂടി. പവന് 34,080 രൂപയാണ് നിരക്ക്. 4,260 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ ​ഗ്രാമിന് 4,225 രൂപയായിരുന്നു നിരക്ക്. പവന് 33,800 രൂപയും. 

കൊവിഡ് കാരണം മറ്റ് വിപണികൾ ഇല്ലാത്തതും സുരക്ഷിത നിക്ഷേപം എന്ന നിലയിലും നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടുന്നതുമാണ് വില വർധനവിന് കാരണം. രാജ്യാന്തര വിപണിയിൽ 1,710 ഡോളറാണ് ട്രോയ് ഔൺസ് സ്വർണത്തിന്റെ നിരക്ക്. കൊവിഡ് ഭീതിക്ക് ഉണ്ടായതിന് ശേഷം 300 ഡോളറോളം സ്വർണത്തിന് നിരക്ക് വർധിച്ചിരുന്നു.
 

PREV
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ