
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർദ്ധനവ്. ചൊവ്വാഴ്ച (മാർച്ച് 31, 2026) വൈകുന്നേരം പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം സ്വർണ്ണവില വീണ്ടും ഉയർന്നു. ഏറ്റവും പുതിയ ഓൾ കേരള ബോർഡ് റേറ്റ് അനുസരിച്ച് 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 75 രൂപ വർദ്ധിച്ച് 13,705 രൂപയായി. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,09,640 രൂപയിലെത്തി. ഇതോടെ ഒരു പവൻ (8 ഗ്രാം) സ്വർണ്ണത്തിന്റെ വില 1,09,640 രൂപയിലെത്തി. 18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 65 രൂപ വർദ്ധനവോടെ 11,265 രൂപയും (പവന് 90,120 രൂപ), 14 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 45 രൂപ വർദ്ധിച്ച് 8,770 രൂപയുമാണ് (പവന് 70,160 രൂപ) ഇന്നത്തെ വില. കുറഞ്ഞ മാറ്റം രേഖപ്പെടുത്തിയ 9 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 30 രൂപ ഉയർന്ന് 5,655 രൂപയിലാണ് (പവന് 45,240 രൂപ) വ്യാപാരം നടക്കുന്നത്. സ്വർണ്ണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യമാണ്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോർഡ് നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും നിലവിലെ യുദ്ധസാഹചര്യങ്ങളും സ്വർണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.