കേരളത്തിലെ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

Published : May 13, 2019, 11:31 AM IST
കേരളത്തിലെ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

Synopsis

ആഗോളവിപണിയിലും സ്വർണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,284.61 ഡോളറാണ് ഇന്നത്തെ നിരക്ക്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 80 രൂപയും വര്‍ധിച്ചു. ഗ്രാമിന് 2,985 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 

ഒരു പവന്‍ സ്വര്‍ണത്തിന് 23,880 രൂപയാണ് ഇന്നത്തെ നിരക്ക്. മെയ് പത്തിന് ഗ്രാമിന് 2,975 രൂപയും പവന് 23,800 രൂപയുമായിരുന്നു നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് കേരള വിപണിയില്‍ രേഖപ്പെടുത്തിയത്. 

ആഗോളവിപണിയിലും സ്വർണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,284.61 ഡോളറാണ് ഇന്നത്തെ നിരക്ക്. 

PREV
click me!

Recommended Stories

മെറ്റയ്ക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം; 'ഉടൻ നടപടി വേണം', അൽഗോരിതം മാറ്റണമെന്നും ആവശ്യം
ഇന്ത്യയുടെ പ്രധാന എൽപിജി വിതരണക്കാരായി അമേരിക്ക; ഇറക്കുമതിയുടെ 67 ശതമാനവും യുഎസിൽ നിന്ന്