ഇന്ത്യയുടെ വളര്‍ച്ചയില്‍ അവര്‍ക്കും പങ്കുണ്ട്: ഭക്ഷ്യ സേവന, റെസ്റ്റോറന്‍റ് വ്യവസായങ്ങളുടെ മുന്നേറ്റത്തിന് കൈയടി നല്‍കി നീതി ആയോഗ് സിഇഒ

By Web TeamFirst Published May 12, 2019, 10:49 PM IST
Highlights

റീട്ടെയ്‍ലും ഇന്‍ഷുറന്‍സുമാണ് സേവന മേഖലയിലെ ഏറ്റവും വലിയ വ്യവസായങ്ങള്‍. ഒന്‍പത് മുതല്‍ പത്ത് ശതമാനം വരെ വളര്‍ച്ചയാണ് റെസ്റ്റോറന്‍റ് വ്യവസായം നേടിയെടുക്കുന്നത്. 

മുംബൈ: രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ട് നയിക്കുന്നതില്‍ ഭക്ഷ്യ സേവന, റെസ്റ്റോറന്‍റ് വ്യവസായം നിര്‍ണായക പങ്കുവഹിക്കുമെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് വ്യക്തമാക്കി. സേവന മേഖലയിലെ ഏറ്റവും വലിയ മൂന്നാമത്തെ വ്യവസായം റെസ്റ്റോറന്‍റ് വ്യവസായമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റീട്ടെയ്‍ലും ഇന്‍ഷുറന്‍സുമാണ് സേവന മേഖലയിലെ ഏറ്റവും വലിയ വ്യവസായങ്ങള്‍. ഒന്‍പത് മുതല്‍ പത്ത് ശതമാനം വരെ വളര്‍ച്ചയാണ് റെസ്റ്റോറന്‍റ് വ്യവസായം നേടിയെടുക്കുന്നത്. ഭക്ഷ്യ സേവന വ്യവസായത്തിന്‍റെ വളര്‍ച്ചയില്‍ സാങ്കേതിക വിദ്യയ്ക്ക് നിര്‍ണായക പങ്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ദേശീയ റെസ്റ്റോറന്‍റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിതാഭ് കാന്ത്. 

click me!