Gold Price Today: വർധിച്ച സ്വർണവില മാറ്റമില്ലാതെ തുടരുന്നു

Published : Dec 24, 2021, 10:19 AM IST
Gold Price Today: വർധിച്ച സ്വർണവില മാറ്റമില്ലാതെ തുടരുന്നു

Synopsis

കഴിഞ്ഞ ഏഴ് ദിവസത്തിൽ ആദ്യത്തെ മൂന്ന് ദിവസവും ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 4570 രൂപയായിരുന്നു ഒരു ഗ്രാം സ്വർണ്ണവില

തിരുവനന്തപുരം: ഇന്നലെ വർധിച്ച സ്വർണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഒരാഴ്ചക്കിടെ നാല് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില (Gold Price) രണ്ട്  ദിവസത്തെ ഇടിവിന് ശേഷം ഇന്നലെയും ഇന്നും ഒരേ നിലയിലാണ്. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞ ശേഷം ഇന്നലത്തെ സ്വർണ്ണവില ഒരു ഗ്രാമിന് 20 രൂപ വർധിച്ചിരുന്നു. ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. 4535 രൂപയാണ് ഇന്നത്തെ സ്വർണ വില.

കഴിഞ്ഞ ഏഴ് ദിവസത്തിൽ ആദ്യത്തെ മൂന്ന് ദിവസവും ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 4570 രൂപയായിരുന്നു ഒരു ഗ്രാം സ്വർണ്ണവില.  പിന്നീടുള്ള രണ്ട് ദിവസങ്ങളിൽ വില കുറഞ്ഞു. സ്വർണ്ണം വാങ്ങാനായി വില കുറയാൻ കാത്തിരുന്ന ഉപഭോക്താക്കൾക്ക് കഴിഞ്ഞ ഈ ദിവസങ്ങളിലെ ഇടിവ് വലിയ ആശ്വാസമായി. ഇന്നലെ വില ഉയർന്ന ശേഷം ഇന്നും മാറ്റമില്ലാതെ തുടരുന്നത് സ്വർണം വാങ്ങാനിരുന്നവർക്ക് തിരിച്ചടിയാണ്.

ഒരാഴ്ചക്കിടെ സ്വർണവില പവന് 36560 രൂപയിൽ നിന്ന് 36240 രൂപയിലേക്ക് താഴ്ന്ന സ്വർണവില ഇന്ന് പവന് 36360 രൂപയായി. 10 ഗ്രാം സ്വർണത്തിന് ഇന്ന് 45350 രൂപയാണ് വില. ഇന്നലെ ഇത് 45150 രൂപയായിരുന്നു. 10 ഗ്രാം 22 ക്യാരറ്റ് വിഭാഗത്തിൽ 550 രൂപ രണ്ട് ദിവസത്തിനിടെ സ്വർണവിലയിൽ കുറവ് വന്നിരുന്നു. മൂന്നാം ദിവസം സ്വർണവില കയറിയതോടെ വ്യാപാരികളും സന്തോഷത്തിലാണ്.
 

PREV
click me!

Recommended Stories

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ; പ്രവാസികള്‍ പണം നാട്ടിലേക്ക് അയയ്ക്കാന്‍ ഏറ്റവും നല്ല സമയം ഏത്?
'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി