കേരളത്തിലെ സ്വർണ വില വീണ്ടും റെക്കോർഡ് തകർത്തു

Web Desk   | Asianet News
Published : Jul 24, 2020, 11:45 AM IST
കേരളത്തിലെ സ്വർണ വില വീണ്ടും റെക്കോർഡ് തകർത്തു

Synopsis

അന്താരാഷ്‌ട്ര വിപണിയിൽ 1, 885 ഡോളറാണ് നിലവിലെ നിരക്ക്.

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വില റെക്കോർഡ് തകർത്ത് മുന്നേറുകയാണ്. ഇന്ന് ​ഗ്രാമിന് 60 രൂപയാണ് കൂടിയത്. പവന് 480 രൂപയും വർധിച്ചു. ​ഗ്രാമിന് 4,735 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 37,880 രൂപയും. 

കഴിഞ്ഞ ദിവസം ​ഗ്രാമിന് 4,675 രൂപയായിരുന്നു നിരക്ക്. പവന് 37,400 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിലും വൻ വർധനവാണ് റിപ്പോർട്ട് ചെയ്യുന്നത്. ട്രോയ് ഔൺസിന് (31.1 ​ഗ്രാം) അന്താരാഷ്‌ട്ര വിപണിയിൽ 1, 885 ഡോളറാണ് നിലവിലെ നിരക്ക്. 

കൊവിഡ് -19 ധനകാര്യ പ്രതിസന്ധികളെ തുടർന്ന് നിക്ഷേപകർ മഞ്ഞലോഹത്തിലേക്ക് നിക്ഷേപം മാറ്റുന്നതാണ് അന്താരാഷ്‌ട്ര തലത്തിൽ സ്വർണവിലയിൽ വൻ കുതിപ്പ് റിപ്പോർട്ട് ചെയ്യാൻ കാരണം. ഇതോടെ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഉപഭോക്താക്കൾ പണിക്കൂലിയും നികുതിയും സെസ്സും അടക്കം 42,000 ത്തോളം രൂപ നൽകേണ്ടി വരും. 

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍