ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ 84 ശതമാനം ഇടിവ്; ഗോ എയറിന് വലിയ തിരിച്ചടി

By Web TeamFirst Published Jul 23, 2020, 11:49 AM IST
Highlights

ഗോ എയറിലെ യാത്രക്കാരുടെ എണ്ണത്തിലാണ് വലിയ ഇടിവ്. 93 ശതമാനമാണ് ഇടിവ്. ഒരു ലക്ഷം യാത്രക്കാർ മാത്രമാണ് ഗോ എയറിൽ ജൂൺ മാസത്തിൽ യാത്ര ചെയ്തത്.

മുംബൈ: ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം ജൂൺ മാസത്തിൽ 83.5 ശതമാനം ഇടിഞ്ഞതായി കണക്ക്. മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസം 1.98 ദശലക്ഷം യാത്രക്കാർ മാത്രമാണ് ഉണ്ടായത്. മെയ് മാസത്തിൽ മൂന്ന് ലക്ഷം പേരോളം വിമാനത്തിൽ യാത്ര ചെയ്തിരുന്നു. 

ഗോ എയറിലെ യാത്രക്കാരുടെ എണ്ണത്തിലാണ് വലിയ ഇടിവ്. 93 ശതമാനമാണ് ഇടിവ്. ഒരു ലക്ഷം യാത്രക്കാർ മാത്രമാണ് ഗോ എയറിൽ ജൂൺ മാസത്തിൽ യാത്ര ചെയ്തത്. 2019 ജൂണിൽ 13 ലക്ഷം യാത്രക്കാരുണ്ടായിരുന്നു. ഇന്റിഗോയിലും സ്പൈസ് ജെറ്റിലും 82 ശതമാനം ഇടിവുണ്ടായി. ഇന്റിഗോയിൽ 10 ലക്ഷം പേരും സ്പൈസ് ജെറ്റിൽ 3.3 ലക്ഷം പേരുമാണ് യാത്ര ചെയ്തത്. 

വിസ്താരയുടേത് 2019 ജൂണിൽ ആറ് ലക്ഷമായിരുന്നത് ഇക്കുറി ഒരു ലക്ഷമായി. എയർ ഏഷ്യയുടേത് എട്ട് ലക്ഷമായിരുന്നത് ഒരു ലക്ഷത്തോളമായി. എയർ ഇന്ത്യയുടേത് 14 ലക്ഷമായിരുന്നത് രണ്ട് ലക്ഷമായി ഇടിഞ്ഞു.  സെൻട്രം പഠന റിപ്പോർട്ട് പ്രകാരം ജൂലൈ മാസത്തിലെ ശരാശരി യാത്രക്കാരുടെ വർധന 2.1 ശതമാനമാണ്. 

click me!