Gold Rate : സ്വർണ്ണ വിലയിൽ വൻ കുതിപ്പ്; ഒറ്റ ദിവസം പവന് 800 രൂപ കൂടി, രണ്ട് വർഷത്തിനിടയിലെ എറ്റവും വലിയ വർധന

Published : Feb 12, 2022, 10:41 AM IST
Gold Rate : സ്വർണ്ണ വിലയിൽ വൻ കുതിപ്പ്; ഒറ്റ ദിവസം പവന് 800 രൂപ കൂടി, രണ്ട് വർഷത്തിനിടയിലെ എറ്റവും വലിയ വർധന

Synopsis

റഷ്യ - ഉക്രൈൻ സംഘർഷ സാധ്യതയെ തുടർന്ന് അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റമാണ് സ്വർണ്ണ വില കൂടാൻ കാരണം.

കൊച്ചി: സ്വർണ വിലയിൽ വൻ കുതിപ്പ്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കൂടി. നിലവിൽ ഒരു പവന് 37,440 രൂപയാണ് വില. രണ്ടു വർഷത്തിനിടെ സ്വർണത്തിന്റെ വില ഒറ്റ ദിവസം ഇത്രയും കൂടുന്നത് ആദ്യമാണ്. റഷ്യ - ഉക്രൈൻ സംഘർഷ സാധ്യതയെ തുടർന്ന് അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റമാണ് സ്വർണ്ണ വില കൂടാൻ കാരണം.

സ്വർണ്ണവിലയിൽ ഇടിവും വർധനയും നേരിയതോതിൽ അടിക്കടി രേഖപ്പെടുത്തിയിരുന്ന മാസങ്ങളാണ് കഴിഞ്ഞു പോയത്. അതിന് ശേഷമാണ് ഈ വൻ കുതിപ്പ്. 4580 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് വില. ഇന്ന് 100 രൂപ കൂടി 4680 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില. ഒരു പവൻ സ്വർണത്തിന് വില 800 രൂപയാണ് വർധിച്ചത്. സമീപകാലത്ത് ഇത്രയും വില വർധിച്ചത് ആദ്യമായാണ്. 

ഇന്നലെ ഒരു പവൻ സ്വർണത്തിന് വില 36640 രൂപയായിരുന്നു. ഇന്നത്തെ സ്വർണ്ണവില 22 കാരറ്റ് വിഭാഗത്തിൽ പവന് 37440 രൂപയാണ്. 18 കാരറ്റ് വിഭാഗത്തിലും സ്വർണത്തിന് വില ഇന്ന് കുത്തനെ ഉയർന്നു. 3865 രൂപയാണ് ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് വില. ഇന്നലെ ഗ്രാമിന് 3785 രൂപയും പവന് 30280 രൂപയുമായിരുന്നു വില. ഇന്ന് ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് വർധിച്ചത്.18 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില പവന് 30920 രൂപയാണ്.

വെള്ളി ഗ്രാമിന് 69 രൂപയാണ്  ഇന്നത്തെ വില. ഹോൾമാർക്ക് വെള്ളിയുടെ വില ഇന്നത്തെ 100 രൂപയാണ്. ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമുണ്ടായിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം