
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്നലെ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്നാണ് സ്വർണവില താഴേക്ക് പോയത്. ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം പവന് 5,240 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. സ്വർണത്തിന് പിന്നാലെ വെള്ളി വിലയിലും കുറവുണ്ടായിട്ടുണ്ട്. ഇന്നലെ ഗ്രാമിന് 410 രൂപയായിരുന്ന വെള്ളിവിലയിൽ ഇന്ന് ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. പത്ത് ഗ്രാമിന് 150 രൂപയും കുറഞ്ഞു.
ഒരു പവൻ: ₹ 1,25,120 (ഇന്നലെ ₹ 1,30,360 ആയിരുന്നു).
ഒരു ഗ്രാം: ₹ 15,640 (ഇന്നലത്തെ അപേക്ഷിച്ച് ₹ 655 കുറഞ്ഞു).
മറ്റ് കാരറ്റുകളിലെ വില
18 കാരറ്റ്: ഒരു ഗ്രാമിന് ₹ 12,845 (₹ 535 കുറഞ്ഞു). ഒരു പവന് ₹ 1,02,760.
14 കാരറ്റ്: ഒരു ഗ്രാമിന് ₹ 10,005 (₹ 415 കുറഞ്ഞു).
9 കാരറ്റ്: ഒരു ഗ്രാമിന് ₹ 6,450 (₹ 265 കുറഞ്ഞു).
1 ഗ്രാം വെള്ളി: ₹ 395.
10 ഗ്രാം വെള്ളി: ₹ 3,950.
ഇന്നലെ രാവിലെ 1080 രൂപ ഗ്രാമിന് വർധിച്ച് 22 കാരറ്റ് സ്വർണവില ഗ്രാമിന് 16395 ആയിരുന്നു. എന്നാൽ വൈകുന്നേരം സ്വർണവില കുറഞ്ഞ് ഗ്രാമിന് 16295 ആയി. ഇതോടെ പവൻ സ്വർണവില രാവിലെ രേഖപ്പെടുത്തിയ 1,31,160 ൽ നിന്ന് 1,30,360 രൂപയായി കുറഞ്ഞു. ഇന്ന് ഇത് വീണ്ടും 1,25,120 രൂപയിലേക്ക് താഴുകയായിരുന്നു. ഈ വിലയിൽ ജിഎസ്ടിയും പണിക്കൂലിയും ഉൾപ്പെട്ടിട്ടില്ല.