Gold price today : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

By Web TeamFirst Published Apr 8, 2022, 11:03 AM IST
Highlights

സംസ്ഥാനത്ത് സ്വർണവില (Gold price) വീണ്ടും ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപയാണ് വർധിച്ചത്. ഇന്നലെ 20 രൂപ വർധിച്ച് ഒരു  ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില  4800 രൂപയിൽ എത്തിയിരുന്നു. 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില (Gold price) വീണ്ടും ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപയാണ് വർധിച്ചത്. ഇന്നലെ 20 രൂപ വർധിച്ച് ഒരു  ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില  4800 രൂപയിൽ എത്തിയിരുന്നു. ഇന്ന് 20 രൂപ വർധിച്ചതോടുകൂടി ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4825 രൂപയായി. ഇതോടെ  ഒരു പവൻ സ്വർണത്തിന്റെ വിലയിൽ  200 രൂപയുടെ വർധനവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ  വില ( Todays gold price) 38600 രൂപയാണ്. 

കുത്തനെ കുതിച്ചുയരുകയും താഴുകയും ചെയ്ത സ്വർണവില കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മാറ്റമില്ലാതെ തുടർന്നിരുന്നു. എന്നാൽ ഇന്നലെ വീണ്ടും സ്വർണവില ഉയരുകയായിരുന്നു. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 20 രൂപ വർധിച്ചു. കഴിഞ്ഞ ദിവസം 3965 രൂപയായിരുന്നു  18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില. ഇന്ന് 20 രൂപ വർധിച്ച് 3985 രൂപയാണ് സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില. അതേമയം വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. 925 ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയാണ് വില. വെള്ളിക്ക് 72 രൂപയാണ് വില. 

രണ്ടു ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്നലെയാണ് 20 രൂപയുടെ വർദ്ധനവ് ഉണ്ടായത്. ഏപ്രിൽ അഞ്ചിനും ആറിനുമാണ് സ്വർണവിലയിൽ മാറ്റമില്ലാതെ തുടർന്നത്. ഏപ്രിൽ നാലിന്  22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞിരുന്നു. ഏപ്രിൽ ഒന്നിന് സ്വർണവില കുത്തനെ ഉയർന്നിരുന്നു.  22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 45 രൂപയോളം ആയിരുന്നു വർധിച്ചത്. ഏപ്രിലിലെ ഏറ്റവും ഉയർന്ന നിരക്കാണ് അന്ന് രേഖപ്പെടുത്തിയത്.
 

click me!