സ്വർണ വില വീണ്ടും കുറഞ്ഞു

Published : Sep 12, 2019, 06:57 PM IST
സ്വർണ വില വീണ്ടും കുറഞ്ഞു

Synopsis

ഈ മാസം നാലിന് പവന്‍റെ വില 29,120 രൂപയിലെത്തി സർവകാല റിക്കാർഡ് സൃഷ്ടിച്ചിരുന്നു. അതിന് ശേഷം തുടർച്ചയായി വില താഴോട്ടു പോയി. 

കൊച്ചി: സ്വർണ വില വീണ്ടും കുറഞ്ഞു. പവന് 240 രൂപയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച പവന് 120 രൂപ വർധിച്ച ശേഷമാണ് ഇന്ന് വിലയിൽ ഇടിവുണ്ടായത്. 28,000 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ താഴ്ന്ന് 3,500 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സെപ്റ്റംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.

ഈ മാസം നാലിന് പവന്‍റെ വില 29,120 രൂപയിലെത്തി സർവകാല റിക്കാർഡ് സൃഷ്ടിച്ചിരുന്നു. അതിന് ശേഷം തുടർച്ചയായി വില താഴോട്ടു പോയി. ഒരാഴ്ചയ്ക്കിടെ പവന് 1,120 രൂപയുടെ കുറവുണ്ടായിട്ടുണ്ട്.

PREV
click me!

Recommended Stories

ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് കുറച്ച് എസ്ബിഐ; ആർക്കൊക്കെ നഷ്ടം വരും?
വായ്പ എടുത്തിട്ടുണ്ടോ? പലിശ കുറച്ച് എസ്ബിഐ; ഇഎംഐയുടെ ഭാരം കുറയും