ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന് വാഹന നിര്‍മാതാക്കള്‍, ചര്‍ച്ച തുടരുകയാണെന്ന് കേന്ദ്രമന്ത്രി

Published : Sep 12, 2019, 10:53 AM IST
ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന് വാഹന നിര്‍മാതാക്കള്‍, ചര്‍ച്ച തുടരുകയാണെന്ന് കേന്ദ്രമന്ത്രി

Synopsis

നിരക്ക് കുറയ്ക്കുന്നതിനുള്ള അന്തിമ തീരുമാനം ജിഎസ്ടി കൗൺസിലിന് മാത്രമേ എടുക്കാനാകൂവെന്ന് അദ്ദേഹം പറഞ്ഞു.


മുംബൈ: വാഹന നിര്‍മാണ മേഖലയില്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകളുമായി ചര്‍ച്ചകള്‍ നടത്തിവരുകയാണെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗാഡ്കരി പറഞ്ഞു. വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കണോ വേണ്ടയോ എന്ന് ആലോചിക്കുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. 

എന്നിരുന്നാലും, നിരക്ക് കുറയ്ക്കുന്നതിനുള്ള അന്തിമ തീരുമാനം ജിഎസ്ടി കൗൺസിലിന് മാത്രമേ എടുക്കാനാകൂവെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ വാഹന നിര്‍മാണ മേഖലയിലെ ജിഎസ്ടി നിരക്ക് 28 ശതമാനത്തില്‍ നിന്ന് 18 ശതമാനത്തിലേക്ക് കുറയ്ക്കണമെന്ന് വാഹന നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. 

എനിക്ക് ധനമന്ത്രാലയത്തില്‍ ആത്മവിശ്വാസമുണ്ട്. അവര്‍ സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ചകള്‍ നടത്തി വരുകയാണ്. അവര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും നിതിന്‍ ഗാഡ്കരി പറഞ്ഞു. കൂടാതെ, രാജ്യത്ത് എത്തനോൾ ഇന്ധന പമ്പുകൾ സ്ഥാപിക്കുന്നതിന് പെട്രോളിയം മന്ത്രാലയം അനുമതി നൽകാൻ തയ്യാറാണെന്നും അദ്ദേഹം സദസ്സിനോട് പറഞ്ഞു.

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്