Gold Rate | ഇന്നത്തെ സ്വർണവില ഈ മാസത്തെ ഏറ്റവുമുയർന്ന നിരക്കിൽ

By Web TeamFirst Published Nov 14, 2021, 10:06 AM IST
Highlights

ഒരു പവൻ സ്വർണ വില ഈ മാസത്തെ മറ്റു ദിവസങ്ങളിലെ സ്വർണ്ണ വിലയെ അപേക്ഷിച്ച് ഉയർന്നു നിൽക്കുകയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ കഴിഞ്ഞ ദിവസത്തെ വില 4590 രൂപയായിരുന്നു. 

തിരുവനന്തപുരം: ഇന്നത്തെ സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തന്നെ ഇന്നും തുടരുന്നു. ഇന്നത്തെ സ്വർണ്ണ വിലയിൽ ഇന്നലത്തെ സ്വർണ്ണ വിലയെ അപേക്ഷിച്ച് മാറ്റങ്ങൾ ഒന്നും ഉണ്ടായില്ല. ഒരു  ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നും 4610 രൂപയാണ് വില.

ഒരു പവൻ സ്വർണ വില ഈ മാസത്തെ മറ്റു ദിവസങ്ങളിലെ സ്വർണ്ണ വിലയെ അപേക്ഷിച്ച് ഉയർന്നു നിൽക്കുകയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ കഴിഞ്ഞ ദിവസത്തെ വില 4590 രൂപയായിരുന്നു. അന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 36720 രൂപയായിരുന്നു. ഇന്നലെ ഒരു പവൻ സ്വർണ്ണവില 36880 രൂപയായി. ഇന്നും ഒരു പവൻ സ്വർണ വിലയിൽ മാറ്റമില്ല.

നവംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ ഇതുവരെയുള്ള സ്വർണ്ണവില 3,  4 തീയതികളിലായിരുന്നു. 35640 രൂപയായിരുന്നു അന്നത്തെ ഒരു പവൻ സ്വർണ്ണവില. 35760 രൂപയായിരുന്നു നവംബർ ഒന്നിലെ സ്വർണ്ണവില. 14 ദിവസങ്ങൾക്കിപ്പുറം 1120 രൂപയോളമാണ് സ്വർണവില വർധിച്ചത്.

അവസാന 12 ദിവസത്തിനിടെ 1240 രൂപയാണ് ഒരു പവൻ സ്വർണത്തിന് വില വർധിച്ചത്. ഈ മാസം 35760 രൂപയിൽ നിന്ന് 35640 രൂപയിലേക്ക് താഴ്ന്ന ശേഷമാണ് ഒരു പവൻ സ്വർണ്ണവില 36880  രൂപയിലേക്ക് കുതിച്ചത്. സ്വർണം വാങ്ങാൻ പോകുന്നവർ ഹോൾമാർക്ക് മുദ്രയുള്ള സ്വർണ്ണം തന്നെ വാങ്ങിക്കുവാൻ ശ്രദ്ധിക്കുക. ആഭരണ ശാലകൾ ഹോൾമാർക്ക് മുതലുള്ള സ്വർണം മാത്രമേ വിൽക്കാൻ പാടുള്ളൂ എന്ന് നിയമമുണ്ട്. വിൽക്കപ്പെടുന്ന സ്വർണത്തിന് ഗുണമേന്മ ഉറപ്പുവരുത്താനാണിത്.

click me!