കേരളത്തിലെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; വിപണിയില്‍ ആശങ്ക പടരുന്നു

Web Desk   | Asianet News
Published : Jan 06, 2020, 10:22 AM IST
കേരളത്തിലെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; വിപണിയില്‍ ആശങ്ക പടരുന്നു

Synopsis

രാജ്യാന്തര വിപണിയിലും സ്വർണത്തിന് വില കൂടി. 

തിരുവനന്തപുരം: സ്വർണവില സർവകാലറെക്കോർ‍ഡിൽ. പവന് 30,200 രൂപയും ഗ്രാമിന് 3,775 രൂപയുമാണ് ഇന്നത്തെ നിരക്ക്. പവന് 520 രൂപയാണ് ഇന്ന് കൂടിയത്. ആറുദിവസത്തിനുള്ളിൽ 1200 രൂപ  പവന് കൂടി. 

രാജ്യാന്തര വിപണിയിലും സ്വർണത്തിന് വില കൂടി. നാല് ശതമാനം വില വർധിച്ച് 1,577 ഡോളറിലാണ് ഇന്ന് സ്വർണവില. അമേരിക്കയും ഇറാനും യുദ്ധത്തിലേക്ക് നീങ്ങുന്നു എന്ന സൂചനകളാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമാകുന്നത്.

ജനുവരി നാലിന് ഗ്രാമിന് 3,710 രൂപയായിരുന്നു നിരക്ക്. പവന് 29,680 രൂപയായിരുന്നു നിരക്ക്. സ്വര്‍ണ വില പവന് 30,000 കടന്നതോടെ വിപണിയില്‍ ആശങ്ക വര്‍ധിച്ചിട്ടുണ്ട്. 

PREV
click me!

Recommended Stories

വമ്പൻ തിരിച്ചുവരവിൽ ഇന്ത്യൻ രൂപ! ഡോളറിനെതിരെ പടപൊരുതാൻ ആർബിഐയുടെ ഇടപെടൽ
Gold Rate Today: വിവാഹ വിപണി കിതയ്ക്കുന്നു, സ്വർണവിലയിൽ നേരിയ ഇടിവ്; ഉപഭോക്താക്കൾക്ക് ആശ്വാസത്തിന് വകയുണ്ടോ?