സ്വര്‍ണവില കുറഞ്ഞു; റെക്കോര്‍ഡ് നിരക്കില്‍ നിന്ന് പിന്നോട്ടിറങ്ങി മഞ്ഞലോഹം

Published : Jan 07, 2020, 11:20 AM IST
സ്വര്‍ണവില കുറഞ്ഞു; റെക്കോര്‍ഡ് നിരക്കില്‍ നിന്ന് പിന്നോട്ടിറങ്ങി മഞ്ഞലോഹം

Synopsis

ആഗോളവിപണിയില്‍ ഒരു ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,562.87 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണം.   

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 40 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 320 രൂപയും കുറഞ്ഞു. ഗ്രാമിന് 3,735 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 

ഒരു പവന്‍ സ്വര്‍ണത്തിന് 29,880 രൂപയാണ് നിരക്ക്. ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണവില. ഗ്രാമിന് 3,775 രൂപയും പവന് 30,200 രൂപയുമായിരുന്നു നിരക്ക്. 

ആഗോളവിപണിയില്‍ ഒരു ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,562.87 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണം. 
 
PREV
click me!

Recommended Stories

ഒരു കോടി ശമ്പളം വാങ്ങിയിട്ടും കടക്കെണിയിൽ; ഐഐടി ബിരുദധാരിയുടെ വൈറൽ കഥ
അനിൽ അംബാനിക്കും റിലയൻസ് ക്യാപിറ്റലിനുമെതിരെ കേസെടുത്ത് സിബിഐ; ഇപിഎഫ്ഒയ്ക്ക് ഉണ്ടായത് 1,816 കോടിയുടെ നഷ്ടം